ETV Bharat / state

Kochi Metro in operating profit : 'ആദ്യം തളര്‍ന്നുവീണു, പിന്നെ കുതിച്ചു..! കൊച്ചി മെട്രോ ചരിത്രത്തില്‍ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍

Kochi Metro In 2022-23 Financial year: 2022-23 സാമ്പത്തിക വർഷത്തിലാണ് പ്രവര്‍ത്തനമാരംഭിച്ച ശേഷം ആദ്യമായി പ്രവര്‍ത്തന ലാഭത്തിലേക്ക് എത്താന്‍ കൊച്ചി മെട്രോയ്‌ക്ക് സാധിച്ചത്.

Kochi Metro in operating profit  Kochi Metro In 2022 2023 Financial Year  Kochi Metro Profit  Koch Metro Rail operating profit Stats  കൊച്ചി മെട്രോ  കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍  കൊച്ചി മെട്രോ ഈ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം  കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം  കൊച്ചി മെട്രോ ഓപ്പറേഷണൽ പ്രോഫിറ്റ്  Kochi Metro Rail Operational Profit
Kochi Metro in operating profit
author img

By ETV Bharat Kerala Team

Published : Sep 22, 2023, 2:31 PM IST

എറണാകുളം: കൊച്ചി മെട്രോ (Kochi Metro) ആദ്യമായി പ്രവർത്തന ലാഭത്തിൽ (Kochi Metro in operating profit). 2022-23 സാമ്പത്തിക വർഷത്തിലാണ് നേട്ടം കൈവരിച്ചതെന്ന് കെഎംആർഎൽ (KMRL) അറിയിച്ചു. ആദ്യമായാണ് ഓപ്പറേഷണൽ പ്രോഫിറ്റായതെന്നും മെട്രോ മാനേജ്‌മെന്‍റ് വ്യക്തമാക്കി.

തുടർച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷണല്‍ ലോസ് ഇല്ലാതാക്കാനും, ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷണൽ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ഓപ്പറേഷണൽ ലാഭത്തിലെത്താൻ സാധിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. ഈ നേട്ടത്തിൽ കെഎംആർഎല്ലിനെ ബോർഡ് അംഗങ്ങളും അഭിനന്ദിച്ചു.

നേരത്തെ, 2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടി രൂപയിൽ നിന്ന് 2021-2022 ൽ ഓപ്പറേഷൽ ലോസ് 34.94 കോടി രൂപയിലേക്ക് കുറയ്ക്കാൻ കെഎംആർഎല്ലിന് സാധിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ പൊതുഗതാഗത രംഗത്ത് വലിയ പ്രതീക്ഷയായി കൊച്ചി മെട്രോ 2017 ജൂണിലായിരുന്നു സർവീസ് ആരംഭിച്ചത്. കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണിൽ 59,894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്‌തത്.

2017 ആഗസ്റ്റ് മാസം അത് 32,603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ യാത്രികരുടെ എണ്ണം 52,254 ആയി ഉയർന്നു. 2021ല്‍ കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം 5,300 ആയിരുന്നു. അതേവര്‍ഷം ജൂലൈയോടെ ഇത് 12,000 ആയിട്ടാണ് ഉയര്‍ന്നത്. പിന്നീട് കെഎംആർഎല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടർച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയുമാണ് കൊച്ചി മെട്രോ യാത്രക്കാരെ ആകര്‍ഷിച്ചത്.

2022 സെപ്‌റ്റംബര്‍ - നവംബര്‍ മാസങ്ങള്‍ക്കിടെ ശരാശരി യാത്രക്കാരുടെ എണ്ണം 75,000 കടന്നിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇത് 80,000 കടക്കുകയും പിന്നീട് ക്രമേണ ഉയര്‍ന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്ക് എത്തുകയുമായിരുന്നു. അതേസമയം, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഫെയര്‍ ബോക്‌സ് വരുമാനം ഉയരുന്നതിനും സഹായിച്ചിരുന്നു.

കൊവിഡ് ആഘാതമേല്‍പ്പിച്ച 2020-21 കാലത്ത് 12.90 കോടിയായിരുന്നു മെട്രോയുടെ ഫെയര്‍ ബോക്‌സ് വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 75.49 കോടിയിലേക്കാണ് ഉയര്‍ന്നത്. 2020-21 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 485 ശതമാനം വര്‍ധനവാണിത്.

നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനം 2020-21 സാമ്പത്തിക വര്‍ഷം 41.42 കോടിയായിരുന്നു. 2022-23ല്‍ ഇത് 58.55 കോടിയായിട്ടാണ് ഉയര്‍ന്നത്. ഫെയര്‍ ബോക്‌സ്, നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനങ്ങളിലായി ഓപ്പറേഷണല്‍ റവന്യു 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 54.32 കോടിയും 2022-23 വര്‍ഷത്തില്‍ 134.04 കോടിയുമാണ്.

2022-23 വര്‍ഷത്തില്‍ കൊച്ചി മെട്രോ രണ്ട് സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍, 2020-21 വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവ് മാത്രമായിരുന്നു പ്രവര്‍ത്തന ചെലവില്‍ വന്നത്. വിവിധ ചെലവ് ചുരുക്കല്‍ നടപടികളിലൂടെയായിരുന്നു ഇത് സാധ്യമായത്.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സ്ഥിരം മെട്രോ ഉപയോഗിക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിവിധ സ്കീമുകളാണ് ഏര്‍പ്പെടുത്തിയത്. കൂടാതെ, സെല്‍ഫ് ടിക്കറ്റിങ് മെഷീനുകള്‍ സ്ഥാപിച്ചതിലൂടെയും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സഹായിച്ചു. കെഎംആര്‍എല്ലിന്‍റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് മാനേജിങ് ഡയറക്‌ടര്‍ ലോക്‌നാഥ് ബെഹ്‌റ അഭിപ്രായപ്പെട്ടു.

നിലവില്‍ സംസ്ഥാന സര്‍ക്കാരാണ് മെട്രോയുടെ ലോണുകളും മറ്റ് നികുതികളും അടയ്‌ക്കുന്നത്. ഫെയർ ബോക്‌സ്, നോൺ ഫെയർ ബോക്‌സ് വരുമാനം വര്‍ധിപ്പിക്കുന്നതിലൂടെ സര്‍ക്കാരിനെ സഹായിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. വരുന്ന ജനുവരിയോടെ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം കൂടി പ്രാവര്‍ത്തികമാകുമ്പോള്‍ വരുമാനം ഇനിയും ഉയരുമെന്നാണ് കെഎംആര്‍എല്‍

ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുമ്പോൾ ഫെയർ ബോക്സ്, നോൺ ഫെയർ ബോക്‌സ് റവന്യുവിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് കെ എം ആർ എൽ പ്രതീക്ഷിക്കുന്നത്.

Also Read : Kochi Metro Daily Ticket Sale Record : ബെംഗളൂരുവിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്‌സ്.. നേട്ടമുണ്ടാക്കി കൊച്ചി മെട്രോ; റെക്കോഡ് വരുമാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.