എറണാകുളം: ഓണക്കാലത്ത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും സമ്മാനം നേടാന്‍ അവസരമൊരുക്കി കൊച്ചി മെട്രോ. യാത്രക്കാര്‍ക്കായി പൂക്കള മത്സരമാരത്തിനുളള അവസരമാണ് മെട്രോ ഒരുക്കിയത്. മത്സരത്തില്‍ പങ്കെടുക്കാനായി രജിസ്ട്രേഷൻ ആരംഭിച്ചു.
5000,3000,2000 രൂപ വീതവും കൊച്ചി മെട്രോയിൽ 15 ദിവസത്തേക്കുള്ള സൗജന്യ യാത്രയുമാണ് മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കുള്ള സമ്മാനം. ഒരു ടീമിൽ 5-8 അംഗങ്ങളെയാണ് അനുവദിക്കുക. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 1000 രൂപ വീതം ചിലവിലേക്കായി ലഭിക്കും.
സെപ്റ്റംബർ 12 വരെയാണ് പൂക്കള മത്സരത്തിന് രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടാകുക. ഇതുകൂടാതെ ഡിജിറ്റൽ പൂക്കള മത്സരവും കൊച്ചി മെട്രോ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 വരെ ഡിസൈനുകൾ അയക്കാം.
മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ മെട്രോയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന വിവിധ വ്യാപാര സ്ഥാപനങ്ങളും കൊച്ചി മെട്രോ യാത്രക്കാർക്കായി ഒട്ടേറെ ഓഫറുകൾ ഈ ഓണക്കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.