എറണാകുളം: കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. പ്രതി മാർട്ടിൻ ജോസഫിന് തൃശ്ശൂരിൽ ഒളിവിൽ കഴിയാൻ സഹായിച്ചവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും പ്രതി തന്‍റെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും കണ്ണൂർ സ്വദേശിയായ യുവതി പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേർ പിടിയിലായത്.
പരാതിക്കാരിയായ യുവതിയും മാർട്ടിനും ഒരു വർഷത്തോളമായി കൊച്ചിയിൽ ഒരുമിച്ച് കഴിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മാർട്ടിൻ മാർക്കറ്റിങ് രംഗത്തും യുവതി മോഡലിങ് മേഖലയിലും ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിൽ ഇരുവരും സാമ്പത്തിക ഇടപാടിന്‍റെ പേരിൽ തെറ്റി. തുടർന്നാണ് പരാതിക്ക് കാരണമായ സംഭവങ്ങൾ ഉണ്ടായെതെന്നാണ് പൊലീസ് പറയുന്നത്.
Also Read:യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി ഉടൻ പിടിയിലാകുമെന്ന് കൊച്ചി ഡി.സി.പി