ETV Bharat / state

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം : അന്വേഷണം ലഹരി വില്‍പ്പന സംഘങ്ങളിലേക്കും വ്യാപിപ്പിച്ചതായി കമ്മീഷണർ

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഉപയോഗം വർധിച്ചതായി പൊലീസ്. കുറ്റകൃത്യങ്ങൾ തടയാൻ കൊച്ചിയിലെ ഫ്ലാറ്റുകളിൽ നിരീക്ഷണം നടത്തും. ഫ്ലാറ്റുകൾ ഉൾപ്പടെ വാടകയ്ക്ക് നൽകുന്നത് പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കണമെന്നും കമ്മീഷണർ

അന്വേഷണം ലഹരി വില്‍പ്പന സംഘങ്ങളിലേക്കും വ്യാപിപ്പിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

author img

By

Published : Aug 19, 2022, 3:31 PM IST

Updated : Aug 19, 2022, 3:53 PM IST

എറണാകുളം : കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ലഹരി ഇടപാടുകാരിലേക്കും വ്യാപിപ്പിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ (Kochi City Police Commissioner) സി.എച്ച് നാഗരാജു. കൊലപാതകം നടന്ന, പ്രതി താമസിച്ചിരുന്ന ഫ്ലാറ്റ് പ്രവർത്തിച്ചിരുന്നത് ഒരു ബാർ പോലെയായിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു. ഈ ഫ്ലാറ്റിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും ഉണ്ടായിരുന്നു.

ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കിയതായും കമ്മീഷണർ വ്യക്തമാക്കി. മഞ്ചേശ്വരത്ത് അറസ്റ്റിലായ പ്രതി അർഷാദിനെ കൊച്ചിയിലെത്തിക്കാൻ പ്രത്യേക സംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. പ്രതി കൊലപാതകം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്.

അന്വേഷണം ലഹരി വില്‍പ്പന സംഘങ്ങളിലേക്കും വ്യാപിപ്പിച്ചതായി കമ്മീഷണർ

ഇയാളുടെ അറസ്റ്റ് ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് അശ്വന്തിനെയും പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും എം.ഡി.എം.എയും ഹാഷിഷും കഞ്ചാവും കണ്ടെത്തി.

കൊലപാതകം നടന്ന ഫ്ലാറ്റിൽ നിന്നും കഞ്ചാവും കണ്ടെത്തിയിരുന്നു. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഉപയോഗം വർധിച്ച സാഹചര്യത്തിൽ പരിശോധന ശക്തമാക്കും. കുറ്റകൃത്യങ്ങൾ തടയാൻ കൊച്ചിയിലെ ഫ്ലാറ്റുകളിൽ നിരീക്ഷണം നടത്തും. റസിഡന്‍റ് അസോസിയേഷനുകൾക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്.

Also Read: കൊച്ചി കൊലപാതകം: പിടിയിലായ പ്രതിയിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടി

സിസിടിവികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പുവരുത്തണം. മാർഗ നിർദേശങ്ങൾ പാലിക്കാത്ത ഫ്ലാറ്റ് ഉടമകൾക്കെതിരെ നടപടി ഉണ്ടാകും. ഫ്ലാറ്റുകൾ ഉൾപ്പടെ വാടകയ്ക്ക് നൽകുന്നത് പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കണമെന്നും കമ്മീഷണർ പറഞ്ഞു. പൊലീസിന്‍റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. രണ്ട് ലക്ഷം സിസിടിവി മൂന്നുമാസത്തിനകം കൊച്ചി നഗരത്തിൽ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Aug 19, 2022, 3:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.