തിരുവനന്തപുരം : മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസ് ഇനി മുതൽ കോടതി പരിഗണിക്കുക പുതിയ നമ്പറിൽ. cc 1246/22 എന്ന നമ്പരിലാണ് കേസ് ഇനി കോടതി വിളിക്കുക. നേരത്തെ ജില്ല കോടതി sc 595/21 എന്ന നമ്പരിലാണ് കേസ് പരിഗണിച്ചിരുന്നത്.
കേസിൽ പ്രതികൾ ഈ മാസം 28 ന് ഹാജരാകാനുള്ള അറിയിപ്പ് കോടതി അഭിഭാഷകർക്ക് നൽകി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ ഫിറോസ് എന്നിവരാണ് പ്രതികൾ.
2019 ഓഗസ്‌റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീറിന്‍റെ മരണം സംഭവിക്കുന്നത്.