ETV Bharat / state

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. തട്ടിപ്പ് വിവരം തിരിച്ചറിഞ്ഞത് വ്യാജ വിസയും ടിക്കറ്റുമായി ഡല്‍ഹിയില്‍ എത്തിയവര്‍.

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍
author img

By

Published : Apr 20, 2019, 8:43 AM IST

എറണാകുളം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. ഭരതന്നൂർ എം എസ് വീട്ടിൽ അരുൺ (30), ചെല്ലാനം അറയ്ക്കൽ വീട്ടിൽ ബോബി എന്ന് വിളിക്കുന്ന ബെൻഡൻസ് (43) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ റിക്രൂട്ട്മെന്‍റ് ഏജന്‍സിയുടെ പേരില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

ഉദ്യോഗാർഥികൾക്ക് വ്യാജ വിസയും ടിക്കറ്റും നൽകിയാണ് തട്ടിപ്പ്. വ്യാജ വിസയും ടിക്കറ്റുമായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തട്ടിപ്പിനിരയായവർ എറണാകുളം റൂറൽ എസ്പി രാഹുൽ ആർ നായർക്ക് പരാതി നല്‍കി. പെരുമ്പാവൂർ ഡിവൈഎസ്പി ഹരിദാസനാണ് കേസിന്‍റെ അന്വേഷണച്ചുമതല. കോടനാട് സിഐയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേരെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു.  

തിരുവനന്തപുരം ഭരതന്നൂർ എം എസ് വീട്ടിൽ സുരേന്ദ്രൻ ആചാരിയുടെ മകൻ അരുൺ (30), ചെല്ലാനം അറയ്ക്കൽ വീട്ടിൽ റാഫേലിന്റെ മകൻ ബോബി എന്ന് വിളിക്കുന്ന ബെൻഡൻസ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി നടത്തി ഫിൻലൻഡ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. ഉദ്യോഗാർത്ഥികൾക്ക് വ്യാജ വിസയും ടിക്കറ്റും നൽകിയാണ് തട്ടിപ്പ് . ഇത്തരത്തിൽ ലഭിച്ച വിസയും ടിക്കറ്റുമായി ഡൽഹിയിലെത്തി വിമാനത്താവളത്തിൽ എത്തിയവരാണ് കബളിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തട്ടിപ്പിനിരയായവർ ചേർന്ന് എറണാകുളം റൂറൽ എസ്പി രാഹുൽ ആർ.നായർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ഡിവൈഎസ്പി ഹരിദാസന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോടനാട് സിഐയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡാണ് കേസ് അന്വേഷിച്ചത്. എസ്. ഐ ബാവാ ഹുസൈൻ, എ എസ് ഐ മാരായ രാജേന്ദ്രൻ, ശിവപ്രസാദ്, സി പി ഒ പ്രജിത് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.