ETV Bharat / state

എറണാകുളം ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിച്ചു - കൊവിഡ് മുക്തം

എറണാകുളത്ത് കൊവിഡ് സമൂഹവ്യാപനവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലന്ന് മന്ത്രി വി.എസ് സുനിൽകുമാർ

പുനഃർനിർണ്ണയിച്ചു  മന്ത്രി വി.എസ് സുനിൽകുമാർ  എറണാകുളം  കതൃകടവ് പ്രദേശം  ഹോട്ട്സ്പോട്ട്  നെഗറ്റീവ്  കൊവിഡ് മുക്തം  sunilkumar
എറണാകുളം ജില്ലയിലെ ഹോട്ട്സ്പോട്ട് കേന്ദ്രങ്ങൾ പുനഃർനിർണ്ണയിച്ചു
author img

By

Published : Apr 30, 2020, 6:01 PM IST

എറണാകുളം: എറണാകുളം ജില്ലയിലെ ഹോട്ട്സ്‌പോട്ട് കേന്ദ്രങ്ങൾ പുനർനിർണയിച്ചു. ചുള്ളിക്കൽ മേഖലയെ ഹോട്ട്സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇന്ന് രാത്രി 12 മണിയോടെ തീരുമാനം പ്രാബല്യത്തിൽ വരും. ജില്ലയിൽ ഇനി അവശേഷിക്കുന്നത് കതൃകടവ് പ്രദേശം ഉൾകൊള്ളുന്ന ഒരു ഹോട്ട്‌സ്‌പോട്ട് മാത്രമാണ്.

എറണാകുളം ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിച്ചു

അതേസമയം ജില്ലയിൽ കൊവിഡ് ബാധിതനായി തുടരുന്ന വ്യക്തിയുടെ അവസാന
പരിശോധനഫലം നെഗറ്റീവ് ആയി. അടുത്ത പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയാൽ ജില്ല കൊവിഡ് മുക്തമാകും. വീടുകളിലും ആശുപത്രിയിലുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 714 ആയി കുറഞ്ഞു. ജില്ലയിൽ ചരക്കുമായെത്തുന്ന ട്രക്കുകളുടെ ഡ്രൈവർമാരുടെ പരിശോധന തുടരുകയാണ്. ഓരോ ദിവസവും എഴുപത്തിയഞ്ച് മുതൽ നൂറ് വരെ ഡ്രൈവർമാരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ജില്ലയിൽ സമൂഹവ്യാപനവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.

കൊച്ചി എയർപോർട്ടിൽ നടപ്പിലാക്കിയത് പോലെ സീപോർട്ടിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എയർപോർട്ടിന് പുറമെ സീപോർട്ട് വഴിയും പ്രവാസികൾ എത്താനുള്ള സാഹചര്യം പരിഗണിച്ചാണ് നടപടി. എറണാകുളം ജില്ലയിൽ പ്രവാസികൾ എത്ര പേർ തിരിച്ചു വരും എന്ന കണക്ക് തയ്യാറാക്കും.
അഥിതി തൊഴിലാളികളുമായി ബന്ധപെട്ട് കൊച്ചിയിൽ പ്രശ്‌നങ്ങളില്ലന്നും മന്ത്രി അറിയിച്ചു. അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. നിർമ്മാണ മേഖലയിൽ ഇളവ് നൽകിയതിനെ തുടർന്ന് ഈ മേഖല സജീവമാവുകയാണ്. നിർമ്മാണ സാമഗ്രികളുടെ വില വർധിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കും. ലോക്ക് ഡൗൺ ഇളവുകൾ ജനങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി സുനിൽകുമാർ അഭ്യർത്ഥിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.