ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ശിക്ഷ അനുഭവിക്കുന്ന പി. കെ. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയത് ചോദ്യം ചെയ്ത് കെ.കെ. രമ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എന്നാല്‍ കുഞ്ഞനന്തൻ അച്ചടക്കമുള്ള തടവുകാരനാണെന്നും നിയമാനുസൃതമായി മാത്രമെ പരോള്‍ നല്‍കിയിട്ടുള്ളവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അസുഖത്തിന്‍റെ പേരില്‍ കുഞ്ഞനന്തന്തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കുഞ്ഞനന്തന് സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും അല്ലാതെ പരോള്‍ അനുവദിക്കുകയല്ല ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്ന കുഞ്ഞനന്തന്‍റെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
നടക്കാൻ കഴിയാത്ത വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കുഞ്ഞനന്തൻ നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ജയിലില്‍ സുഖമായി കിടന്നൂടെ എന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. കുഞ്ഞനന്തൻ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു.എത്ര നാൾ പരോൾ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലിൽ നിരവധി തടവ് പുളളികൾ ഉണ്ടല്ലോ, നടക്കാൻ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നും നിരീക്ഷിച്ചു.
കുഞ്ഞനന്തന് അടയന്തര ചികിത്സ ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തൻ നല്‍കിയ ഹര്‍ജിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തൻ.