എറണാകുളം: കിറ്റെക്‌സിൽ വീണ്ടും പരിശോധന. സംസ്ഥാന ഭൂഗർഭ ജല അതോറിറ്റിയുടെ പരിശോധനയാണ് നടന്നത്. ജില്ല വികസന സമിതി യോഗത്തില്‍ പി.ടി തോമസ് എംഎല്‍എ പരാതി ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്‌സ് മാനേജ്മെന്‍റ് വിശദീകരിച്ചു.
പരിശോധന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനത്തിന് വിപരീതം
വ്യവസായശാലകളില്‍ ഇനി മുതല്‍ മിന്നൽ പരിശോധനയുണ്ടാവുകയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനത്തിന് എതിരാണ് നടപടിയെന്നാണ് കിറ്റെക്‌സിന്‍റെ വാദം.
സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്‌ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം.
എന്നാല്‍ സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ കീഴിലുള്ള ഭൂഗര്‍ഭ ജല അതോറിറ്റിയാണ് കിറ്റെക്‌സില്‍ മിന്നല്‍ പരിശോധന നടത്തിയത്. സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും ഇതൊന്നും നടപ്പാവുകയില്ലെന്നതിന്‍റെ ഉദാഹരണമാണ് ഈ പരിശോധനയെന്നും കിറ്റെക്‌സ് ആരോപിച്ചു.
വ്യവസായ സൗഹൃദമല്ലെന്ന് ആരോപിച്ച് തെലങ്കാനയിലേക്ക്
നേരത്തേ കിറ്റെക്‌സിൽ വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടർച്ചയായി 11 പരിശോധനകൾ നടത്തിയതിനെതിരെ കമ്പനി രംഗത്ത് വന്നിരുന്നു. കേരളം വ്യവസായ സൗഹൃദമല്ലെന്ന് കിറ്റെക്‌സ് ആരോപിക്കുകയും 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇതേതുടർന്ന് തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ 9 സംസ്ഥാനങ്ങളും, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും കമ്പനിയെ നിക്ഷേപം നടത്താന്‍ ക്ഷണിച്ചു.
Also Read: കാർഷിക സർവകലാശാല വൈസ് ചാൻസലർ നിയമനം ; റിപ്പോർട്ട് തേടി കൃഷി മന്ത്രി