കോട്ടയം: കെവിൻ വധക്കേസില്‍ താൻ കൊലപാതകം നടത്തിയിട്ടില്ലെന്ന വാദവുമായി ഒന്നാം പ്രതി സാനു ചാക്കോ. തനിക്കെതിരെ ചുമതിയിട്ടുള്ള 302ാം വകുപ്പ് റദ്ദാക്കണമെന്ന് സാനു കോടതിയില്‍ ആവശ്യപ്പെട്ടു. കെവിന്‍റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് ശരി വയക്കുന്നുവെന്നും സാനുവിന്‍റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.
അതേ സമയം, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് മൂന്നാം പ്രതിയായ ഇഷാനും പറഞ്ഞു. കേസില്‍ വിശദമായ വിചാരണ നടത്തണമെന്നും ഇഷാൻ ആവശ്യപ്പെട്ടു. മറ്റ് പ്രതികളുടെ അഭിഭാഷകർ വാദത്തിന് അവധി ചോദിച്ചതോടെ കേസ് അടുത്ത മാസം രണ്ടാം തീയതിയിലേക്ക് മാറ്റി.