സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്നകേരള സംരക്ഷണ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന് സമാപനം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏഴ് കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് പര്യടനം മറൈൻഡ്രൈവില്‍ സമാപിച്ചത്. ഇന്ന് തൃശൂരിലെത്തുന്ന ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയുമായി സംഗമിക്കും.
കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിച്ച കോടിയേരി സംസ്ഥാന സര്‍ക്കാരിന്‍റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളും വിശദീകരിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. നിറഞ്ഞ കയ്യടികളോടെയും മുദ്രാവാക്യം വിളികളോടെയുമായിരുന്നു ജാഥാ ക്യാപ്റ്റനെ പ്രവര്‍ത്തകര്‍ വരവേറ്റത്. പതിനായിരങ്ങളാണ് മറൈൻഡ്രൈവില്‍ നടന്ന മഹാസമ്മേളനത്തില്‍ പങ്കെടുത്തത്.