ETV Bharat / state

എൻഡിഎ സ്ഥാനാര്‍ഥികളുടെ ഹര്‍ജിയില്‍ വിധി ഇന്നില്ല - ഹൈക്കോടതി വിധി വാര്‍ത്തകള്‍

തലശേരി, ഗുരുവായൂര്‍ നിയമസഭ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി നിലപാട് അറിയിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു

HC  kerala high court news  bjp election news  Guruvayur nda candidate news  Thalassery nda candidate news  നിയമസഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  തലശ്ശേരി തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ഗുരുവായൂര്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ഹൈക്കോടതി വിധി വാര്‍ത്തകള്‍  ബിജെപി സ്ഥാനാര്‍ഥികള്‍ വാര്‍ത്ത
ഹൈക്കോടതി
author img

By

Published : Mar 21, 2021, 3:10 PM IST

Updated : Mar 21, 2021, 10:29 PM IST

എറണാകുളം: തലശേരിയിലെയും ഗുരുവായൂരിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി. നിലപാട് അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കമ്മിഷന്‍റെ നിലപാട് പരിഗണിച്ച ശേഷമാകും ഹര്‍ജിയില്‍ അന്തിമ വിധി പുറപ്പെടുവിക്കുക. ഞായറാഴ്ച ദിവസം നടത്തിയ അസാധാരണ സിറ്റിംഗിലൂടെയാണ് കോടതി ഹര്‍ജിയില്‍ വാദം കേട്ടത്. അതേ സമയം ഹര്‍ജിയില്‍ കക്ഷിചേരാന്‍ അപേക്ഷയുമായി തലശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു.

സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു സൂക്ഷ്‌മ പരിശോധനയിൽ വരണാധികാരികള്‍ പത്രിക തള്ളിയത്. സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ഒപ്പോട് കൂടിയ ഫോം എ ഹാജരാക്കാത്തതിനേത്തുടര്‍ന്നാണ് തലശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്‍റെ പത്രിക തള്ളിയത്. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് കൂടിയായ ഹരിദാസ് മത്സരിക്കുന്ന തലശേരി ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള മണ്ഡലം കൂടിയാണ്. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതും ബിജെപിക്ക് പ്രതിസന്ധിയായി.

സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുള്ള കത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ഒപ്പില്ലാത്തതാണ് ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയാണ് നിവേദിത. മണ്ഡലത്തില്‍ എന്‍ഡിഎ ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ബിജെപി സ്ഥാനാർഥികൾക്കായി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാറും അഡ്വ. ശ്രീകുമാറും ഹാജരായി.

ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ആര്‍എം ധനലക്ഷ്മിയുടെ പത്രിക തള്ളിയതും എന്‍ഡിഎയ്ക്ക് തിരിച്ചടിയായിരുന്നു. ഫോം 26 കൃത്യമായി പൂരിപ്പിച്ചില്ലെന്നതായിരുന്നു പത്രിക തള്ളാന്‍ കാരണം. ഇവിടെയും ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയിരുന്നു.

Last Updated : Mar 21, 2021, 10:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.