ETV Bharat / state

Kerala High Court On Nipah Spread: 'ശബരിമല തീർഥാടകർക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം'; നിപയിൽ ഹൈക്കോടതി - നിപ ജാഗ്രത ശബരിമല മാർഗനിർദേശം കന്നിമാസ പൂജ

Guidelines for Sabarimala Pilgrimage: നിപ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടകർക്കായി മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. നിർദേശം കന്നിമാസ പൂജകൾക്കായി നട തുറക്കാനിരിക്കെ.

Nipah outbreak  Travancore Devaswom Board  nipah kozhikode  kozhikode nipah spread  Kerala High Court On Nipah Spread  nipah Guidelines for Sabarimala Pilgrimage  Guidelines for Sabarimala Pilgrimage nipah HC  nipah  ഹൈക്കോടതി  നിപ  നിപ ഹൈക്കോടതി  നിപ ഹൈക്കോടതി ശബരിമല  നിപ ഹൈക്കോടതി ശബരിമല മാർഗനിർദേശം  ശബരിമല മാർഗനിർദേശം നിപ  നിപ ജാഗ്രത ശബരിമല മാർഗനിർദേശം കന്നിമാസ പൂജ  കന്നിമാസ പൂജ ശബരിമല നിപ
Kerala High Court On Nipah Spread
author img

By ETV Bharat Kerala Team

Published : Sep 16, 2023, 8:57 AM IST

Updated : Sep 16, 2023, 1:09 PM IST

എറണാകുളം : കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി (Kerala High Court On Nipah Spread). കന്നിമാസ പൂജക്കായി ഞായറാഴ്‌ച നട തുറക്കാനിരിക്കെയാണ് ഹൈക്കോടതി നിർദേശം (Guidelines for Sabarimala Pilgrimage). ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board) കമ്മിഷണറോട് കോടതി ആവശ്യപ്പെട്ടു.

കോഴിക്കോട് നിപ (Nipah) ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതുവരെ ആറ് പേർക്കാണ് കോഴിക്കോട് നിപ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ മരിച്ചു. നാല് പേർ നിലവിൽ ചികിത്സയിലാണ്.

Also read : Nipah Cases Kozhikode: പുതിയ സമ്പര്‍ക്ക പട്ടികയില്‍ 1080 പേര്‍, കൂടുതല്‍ പരിശോധന ഫലം ഇന്ന് പുറത്തുവരും

കോഴിക്കോട് നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തതിന് പിന്നാലെ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു (Nipah restrictions Kozhikode). കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്‍റ് സോണുകളാക്കി പ്രഖ്യാപിക്കുകയും ചെയ്‌തു (Nipah containment zones Kozhikode).

കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്‍റ് സോണുകളാക്കി പ്രഖ്യാപിച്ചത്. ഫറോക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണുകളാണ് (Nipah Containment zones). പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്‌ച ക്ലാസുകൾ ഓൺലൈനായാണ് നടത്തുക. ഇന്നലെ (സെപ്റ്റംബർ 15) നിപ സ്ഥിരീകരിച്ച 39 വയസുകാരനായ ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 1080 ആണെന്നാണ് വിവരം.

നിപ ആദ്യം റിപ്പോർട്ട്‌ ചെയ്‌ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടികൾ ഇന്നും തുടരുമെന്നും സൂചനയുണ്ട്. നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര സംഘം ഇന്നലെ (സെപ്‌റ്റംബര്‍ 15) ഈ മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. നിപ ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ വീടും പരിസരവും സമീപത്തെ തോട്ടത്തിലെ ഫല വൃക്ഷങ്ങൾ ഉൾപ്പെടെ സംഘം പരിശോധിക്കുകയും ചെയ്‌തു. സമീപത്തുള്ള തറവാട് വീട് സന്ദർശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റുവിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിയകയുമുണ്ടായി.

Read More : Central Team Members In Search Of Nipa Virus Source : നിപ വൈറസിന്‍റെ ഉറവിടം തേടി കേന്ദ്ര സംഘം ; കുറ്റ്യാടിയില്‍ പരിശോധന

Last Updated : Sep 16, 2023, 1:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.