കൊച്ചി : മദ്യത്തിന്‍റെ മണം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ മദ്യപിച്ചെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി. മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലെന്നും പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കി, കോടതി പറഞ്ഞു. ജസ്റ്റിസ് സോഫി തോമസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ കൊല്ലം സ്വദേശിയായ Village Assistant മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ആരോപിച്ചാണ് Police കേസ് രജിസ്റ്റര്‍ ചെയ്‌തത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിന് ബാധകമായ പൊലീസ് നിയമത്തിലെ 118(എ) (Police Act) വകുപ്പ് വ്യാഖ്യാനിച്ചാണ് Kerala Highcourt ഇടപെടല്‍. ഹര്‍ജിക്കാരന്‍ മദ്യപിച്ചെങ്കില്‍ നിയന്ത്രണം വിട്ട് സ്റ്റേഷനില്‍ കലാപമോ ശല്യമോ ഉണ്ടാക്കിയെന്ന് കരുതാന്‍ വസ്‌തുതകളില്ല.
സംഭവം 2013 ല്‍; വൈദ്യപരിശോധ നടത്താതെ കേസ്
മദ്യത്തിന്‍റെ മണമുണ്ടെന്ന കാരണത്താല്‍ ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് വിലയിരുത്താനാവില്ലെന്നും ജസ്റ്റിസ് സോഫി തോമസ് വിലയിരുത്തി. ലഹരിയില്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുവിടത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമ്പോള്‍ ഈ വകുപ്പ് ബാധകമാണെന്നും കോടതി പറഞ്ഞു.
2013 ഫെബ്രുവരി 26 നായിരുന്നു സംഭവം. കാസര്‍കോട് ബദിയടുക്ക പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് വിളിപ്പിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയതായിരുന്നു Village Assistant സലിം കുമാര്‍.
ALSO READ: പകുതിയില്‍ നിലച്ച 'സുകുമാര കുറുപ്പിന്‍റെ കൊട്ടാര സ്വപ്‌നം' പ്രേതബംഗ്ലാവായി മാറിയപ്പോൾ
എന്നാല്‍, ഇയാള്‍ക്ക് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തു. ഇതിനെതിരെ സലിം കുമാര്‍ കോടതിയെ സമീപിച്ചു. കള്ളക്കേസ് എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ആൽകോമീറ്റർ (Alcometer) ഉപയോഗിച്ച് പരിശോധിച്ചുവെന്ന് മാത്രമാണ് പറയുന്നത്. പൊലീസ് വൈദ്യപരിശോധനയും രക്തപരിശോധനയും നടത്തിയിരുന്നില്ല.