എറണാകുളം: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. തനിക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അതിനാൽ കേസ് ഇപ്പോൾ റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
Read More: ഐഷ സുൽത്താനയ്‌ക്കെതിരായ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന് ഇനിയും സമയം കൊടുക്കേണ്ടി വരും. അന്വേഷണ പുരോഗതി അറിയിക്കണമെന്നും ലക്ഷദ്വീപ് പൊലീസിനോട് കോടതി നിർദേശിച്ചു.
അതേസമയം കവരത്തി പൊലീസ് രജിസ്റ്റർ ചെയ്‌ത രാജ്യദ്രോഹക്കേസിൽ ഹൈക്കോടതി നേരത്തെ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഐഷയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കുമോയെന്ന സംശയം കോടതി അന്ന് പ്രകടിപ്പിച്ചിരുന്നു.
Read More: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം
ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ജൈവായുധം പ്രയോഗിച്ചുവെന്ന പരാമർശം പുതിയ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരായ വിമർശനം മാത്രമാണ്. ഇത് രാജ്യദ്രോഹ കുറ്റം ചുമത്താൻ മാത്രമുള്ള കുറ്റമല്ലെന്നും മുൻകൂർ ജാമ്യാപേക്ഷയായതിനാൽ കേസിന്‍റെ വസ്‌തുതകളിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു. ഈയൊരു സാഹചര്യത്തിലാണ് രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ കോടതിയെ സമീപിച്ചിത്.