ETV Bharat / state

ലൈംഗികാതിക്രമ കേസ്: കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ജാമ്യം - കൊച്ചിയിലെ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിന് ജാമ്യം

വിവാഹമേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന സ്ത്രീകളുടെ പരാതിയെ തുടർന്നാണ് കേസ്.

advance bail to Kochi-based make-up artist for sexual harassment case  ലൈംഗികാതിക്രമ കേസ്  വിവാഹ ദിനത്തില്‍ മേക്കപ്പ്മാന്‍റെ പീഡനം  കൊച്ചിയിലെ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിന് ജാമ്യം  മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ജാമ്യം
ലൈംഗികാതിക്രമ കേസ്: കൊച്ചിയിലെ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിന് ജാമ്യം
author img

By

Published : Apr 25, 2022, 10:36 PM IST

Updated : Apr 25, 2022, 10:48 PM IST

എറണാകുളം: ലൈംഗികാതിക്രമ കേസില്‍ കൊച്ചിയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നാല് കേസുകളിലാണ് ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഓരോ ലക്ഷം വീതം ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

37 കാരനായ അനസ് അൻസരിക്കെതിരെ ലൈംഗികാതിക്രമം, സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസുകള്‍. ജസ്റ്റിസ് ഗോപിനാഥ് പിയാണ് ജാമ്യം നല്‍കിയത്. ഇതിനൊപ്പം അന്‍സാരിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി പറഞ്ഞു.

എല്ലാ വിധത്തിലും അന്വേഷണവുമായി സഹകരിക്കണം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അതിനാൽ, പരാതിക്കാരുമായി ബന്ധപ്പെടാനോ അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് എന്നും കോടതി വ്യക്തമാക്കി.

ബുധനാഴ്ച മുതൽ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് സ്റ്റേഷനിൽ പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹമേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന സ്ത്രീകളുടെ പരാതിയെ തുടർന്നാണ് കേസ്.

Also Read: 'കല്യാണച്ചമയത്തിനിടെ ലൈംഗികാതിക്രമം' ; കൊച്ചിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും പീഡന പരാതി

Last Updated : Apr 25, 2022, 10:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.