ETV Bharat / state

നഗ്നശരീരത്തില്‍ മക്കള്‍ ചിത്രം വരയ്‌ക്കുന്ന വീഡിയോ; രഹ്‌ന ഫാത്തിമയ്‌ക്കെതിരായ പോക്‌സോ കേസിന്‍റെ തുടർനടപടികള്‍ റദ്ദാക്കി - സ്‌ത്രീയുടെ നഗ്നമായ മാറിടം ലൈംഗികമായി കാണരുത്

പോക്സോ, ഐടി നിയമങ്ങൾ പ്രകാരമായിരുന്നു ആക്‌ടിവിസ്റ്റ് രഹ്‌ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്

ആക്‌ടിവിസ്റ്റ് രഹ്‌ന ഫാത്തിമ  രഹ്‌ന ഫാത്തിമ  Rehana Fathima  POCSO case against Rehana Fathima  dismisses POCSO case against Rehana Fathima  Kerala High court dismisses POCSO case
രഹ്‌ന ഫാത്തിമ
author img

By

Published : Jun 5, 2023, 6:35 PM IST

Updated : Jun 5, 2023, 7:55 PM IST

എറണാകുളം: നഗ്നശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് ആക്‌ടിവിസ്റ്റ് രഹ്‌ന ഫാത്തിമയ്‌ക്കെതിരായ കേസിന്‍റെ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി. പോക്സോ, ഐടി നിയമങ്ങൾ പ്രകാരമായിരുന്നു ആക്‌ടിവിസ്റ്റിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഹ്ന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.

കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യത്തിലിറങ്ങുകയായിരുന്നു. സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ഹൈക്കോടതി പറഞ്ഞു. പുരുഷന്‍റെ നഗ്നമായ മാറിടം അശ്ലീലമായി ആരും കാണുന്നില്ല. എന്നാൽ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

'നഗ്നത ലൈംഗികതയുമായി ബന്ധിപ്പിക്കരുത്': സ്ത്രീയുടെ നഗ്നശരീരത്തെ ചിലർ ലൈംഗികതയ്‌ക്കോ ആഗ്രഹപൂർത്തീകരണത്തിനോ ഉള്ള വസ്‌തുവായി കാണുന്നു. നഗ്നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന രഹ്‌ന ഫാത്തിമയുടെ ഹർജിയിൻമേലുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പോക്സോ, ഐടി നിയമങ്ങൾ പ്രകാരമായിരുന്നു ആക്‌ടിവിസ്റ്റിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഹ്‌ന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.

ഈ കേസില്‍ രഹ്‌ന ഫാത്തിമയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി 2020 ഏപ്രില്‍ ഏഴിന് തള്ളിയിരുന്നു. ഇത്തരം പ്രവൃത്തികളിലൂടെ രാജ്യത്തിന്‍റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികൾക്ക് ലഭിക്കുന്ന സന്ദേശത്തിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബിആർ ഗവായി, കൃഷ്‌ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷയില്‍ വാദം കേട്ടത്. അശ്ലീലത പരത്തുന്ന പ്രവൃത്തിയാണ് ഇതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നിങ്ങൾ ആക്‌ടിവിസ്റ്റ് ആയിരിക്കാം എന്നാല്‍ ഇത്തരം പ്രവൃത്തികൾ അസംബന്ധമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

'പുരുഷൻ അർധനഗ്നനായി നിന്നാല്‍ പ്രശ്‌നമില്ല': കേസില്‍ ചൈല്‍ഡ് പോണോഗ്രാഫി ആരോപിക്കുന്നത് വിചിത്രമാണെന്ന് രഹന ഫാത്തിമയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാല്‍ ശങ്കരനാരായണൻ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ രാജ്യത്ത് ഒരു പുരുഷൻ അർധനഗ്നനായി നിന്നാല്‍ പ്രശ്‌നമില്ല. എന്നാല്‍ ഒരു സ്ത്രീ അങ്ങനെ നിന്നാല്‍ എന്താണ് പ്രശ്‌നമെന്നും ഗോപാല്‍ ശങ്കരനാരായണൻ ചോദിച്ചു. കേസില്‍ കസ്റ്റഡി ചോദ്യം ചെയ്യലിന്‍റെ ആവശ്യകത എന്താണെന്നും ഗോപാല്‍ ശങ്കരനാരായണൻ ആരാഞ്ഞു.

ചിത്രം വരയ്ക്കുമ്പോൾ കുട്ടികൾ വസ്ത്രം ധരിച്ചിരുന്നുവെന്നും അശ്ലീലതയല്ല, മറിച്ച് കുട്ടികളെ ഉപയോഗിച്ച് ഉള്ള ലൈംഗിക കുറ്റകൃത്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ പറഞ്ഞു. കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് ലൈംഗിക ബോധവത്കരണം നല്‍കേണ്ടത് ആവശ്യമാണ്. അവരെ ശരീര ഭാഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണം. അതില്‍ ലൈംഗികത കാണേണ്ട ആവശ്യമില്ലെന്നും ജാമ്യ ഹർജിയില്‍ രഹ്‌ന ഫാത്തിമ പരാമർശിച്ചു.

Last Updated : Jun 5, 2023, 7:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.