ETV Bharat / state

Kerala HC Named Baby മകള്‍ക്ക് പേരിടുന്നതില്‍ ദമ്പതികള്‍ തമ്മിൽ തർക്കം; കുട്ടിക്ക് ഹൈക്കോടതി പേരിട്ടു - ഹൈക്കോടതി സവിശേഷാധികാരം

Parens Patriae Jurisdiction Invoked : കുഞ്ഞിന്‍റെ ജനനത്തോടെ തമ്മിൽ അകൽച്ചയിലായ മാതാപിതാക്കൾ പേരിടലിലും തർക്കം ഉന്നയിച്ചതോടെയാണ് മാതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി സവിശേഷാധികാരം പ്രയോഗിച്ചത്. കുഞ്ഞിനെ സ്‌കൂളിൽ ചേർക്കാനെത്തിയപ്പോഴായിരുന്നു ജനന സർട്ടിഫിക്കറ്റിൽ പേരില്ലാത്തത് പ്രശ്‌നമായി മാറിയത്.

Etv Bharat Kerala HC Named Baby  Kerala High Court Named Baby  Parens Patriae Jurisdiction  Kerala High Court Parens Patriae  High Court Special Jurisdiction  പേരന്‍റ്സ് പാട്രിയ  കേരളാ ഹൈക്കോടതി പേരന്‍റ്സ് പാട്രിയ  കുട്ടിക്ക് ഹൈക്കോടതി പേരിട്ടു  ഹൈക്കോടതി സവിശേഷാധികാരം  ഹൈക്കോടതി കൂഞ്ഞിന് പേരിട്ടു
Kerala HC Named Baby By invoking Parens Patriae Jurisdiction
author img

By ETV Bharat Kerala Team

Published : Oct 1, 2023, 5:52 PM IST

എറണാകുളം: കുഞ്ഞിന് പേരിടാൻ അമ്മയും അച്ഛനും തമ്മിൽ നടന്ന തർക്കം സവിശേഷാധികാരം പ്രയോഗിച്ച് തീര്‍പ്പാക്കി കേരള ഹൈക്കോടതി (High Court of Kerala). 'പേരന്‍റ്സ് പാട്രിയ' എന്ന സവിശേഷാധികാരം ഉപയോഗിച്ച് കോടതിയുടെ സിംഗിൾ ബെഞ്ച് കുഞ്ഞിന് പേരിട്ടതോടെയാണ് പ്രശ്‌നം തീർപ്പായത് (Kerala HC Named Baby By invoking Parents Patriae Jurisdiction). കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളെപ്പോലെ ഹൈക്കോടതിക്കും അധികാരം നൽകുന്ന സവിശേഷാധികാരമാണ് പേരന്‍റ്സ് പാട്രിയ.

കുഞ്ഞിന്‍റെ ജനനത്തോടെ തമ്മിൽ അകൽച്ചയിലായ മാതാപിതാക്കൾ പേരിടലിലും തർക്കം ഉന്നയിച്ചതോടെയാണ് മാതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി സവിശേഷാധികാരം പ്രയോഗിച്ചത്. കുഞ്ഞിനെ സ്‌കൂളിൽ ചേർക്കാനെത്തിയപ്പോഴായിരുന്നു ജനന സർട്ടിഫിക്കറ്റിൽ പേരില്ലാത്തത് പ്രശ്‌നമായി മാറിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുടെ നിർദേശാനുസരണം അമ്മ ജനന സർട്ടിഫിക്കറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാറെ സമീപിച്ചു. എന്നാൽ മാതാപിതാക്കളുടെ ഒരുമിച്ചുള്ള സാന്നിധ്യത്തിലേ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്നായിരുന്നു രജിസ്ട്രാറുടെ നിലപാട്.

Also Read: High Court On Parents Right To Child Custody കുട്ടിയുടെ സംരക്ഷണം നിലനിർത്താൻ രക്ഷകർത്താക്കൾ നിശ്ചിത സ്ഥലത്ത് താമസിക്കണമെന്നില്ല : ഹൈക്കോടതി

തുടര്‍ന്ന് കുഞ്ഞിന് പേരിടാന്‍ ദമ്പതികൾ ഒരുമിച്ച് രജിസ്ട്രാറുടെ അടുത്തെത്തിയെങ്കിലും പേരിന്‍റെ കാര്യത്തില്‍ ഇവര്‍ക്ക് സമവായത്തിലെത്താനായില്ല. പിന്നീട് താന്‍ നിര്‍ദേശിച്ച പേരിടാന്‍ ഭർത്താവിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഭാര്യ എറണാകുളം കുടുംബ കോടതിയെ (Family Court Ernakulam) സമീപിച്ചു. കുടുംബ കോടതി ആലുവ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ മുൻപിൽ ഇരുവരോടും ഹാജരാകാൻ നിർദേശിച്ച് ഉത്തരവിറക്കിയെങ്കിലും അത് നടപ്പായില്ല. വീണ്ടും കുഞ്ഞ് പേരില്ലാതെ തുടർന്നതോടെയാണ് കുഞ്ഞിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

തുടര്‍ന്നാണ് പേരന്‍റ്സ് പാട്രിയ ഉപയോഗിച്ച് ഹൈക്കോടതി തന്നെ കുഞ്ഞിന് പേരിട്ടത്. നിലവിൽ കുഞ്ഞ് അമ്മയ്‌ക്കൊപ്പമായതിനാൽ അമ്മ മുന്നോട്ട് വച്ച പേരിന് കോടതി പ്രാമുഖ്യം നൽകി. പേരിടലിൽ കുഞ്ഞിന്‍റെ ക്ഷേമം ഉൾപ്പെടെയുള്ള ഘടകങ്ങൾ കണക്കിലെടുക്കണമെന്ന് സിംഗിൾ ബെഞ്ചിലെ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് വ്യക്തമാക്കി. കോടതി നല്‍കിയ പേര് രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർക്ക് പുതിയ അപേക്ഷ സമർപ്പിക്കാൻ കുട്ടിയുടെ അമ്മയോട് സിംഗിൾ ബെഞ്ച് നിര്‍ദേശിച്ചു. മാതാപിതാക്കളിൽ ഒരാളുടെ സാന്നിധ്യത്തിൽ പേര് രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർക്കും ഹൈക്കോടതി നിർദേശം നൽകി. ഇതോടൊപ്പം ജനന-മരണ രജിസ്ട്രേഷൻ വ്യവസ്ഥ പ്രകാരം രക്ഷിതാവെന്ന രീതിയിൽ മാതാപിതാക്കളിൽ ഒരാൾക്ക് കുട്ടിയുടെ പേര് രജിസ്റ്റർ ചെയ്യാനാകുമെന്നും സിംഗിൾ ബഞ്ച് ഉത്തരവിട്ടു.
Also Read: Suicide Attempt In Kerala High Court ഹൈക്കോടതി വരാന്തയിൽ യുവാവിൻ്റെ ആത്മഹത്യാശ്രമം; പ്രകോപനം പെണ്‍സുഹൃത്ത് വീട്ടുകാരോടൊപ്പം പോയത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.