ETV Bharat / state

'മുഖ്യമന്ത്രി മറ നീക്കി പുറത്ത് വന്നതില്‍ സന്തോഷം', കണ്ണൂരിലെ തെളിവ് പുറത്തുവിടുമെന്ന് ഗവര്‍ണര്‍

author img

By

Published : Sep 17, 2022, 9:13 AM IST

സെപ്‌റ്റംബര്‍ 16ന് വൈകിട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിനെതിരെയാണ് ഗവര്‍ണറുടെ മറുപടി

Arif Mohammad Khan against pinarayi vijayan  ഗവര്‍ണര്‍  ഗവര്‍ണറുടെ മറുപടി  മുഖ്യമന്ത്രി പിണറായി വിജയന്‍  Chief Minister Pinarayi Vijayan  മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ  The Governor criticized the Chief Minister  എറണാകുളം ഇന്നത്തെ വാര്‍ത്ത  ernakulam todays news
'കണ്ണൂരിൽ എനിക്കെതിരായ അക്രമത്തില്‍ ആസൂത്രിത ഗൂഢാലോചന'; മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നത് നന്നായെന്നും ഗവര്‍ണര്‍

എറണാകുളം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്. കണ്ണൂരിൽ തനിക്കെതിരെ നടന്ന ആക്രമണ ശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പൊലീസ് എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്‌തില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ| 'ഗവര്‍ണര്‍ പറയുന്നത് വേറെയൊരാള്‍ക്കും പറയാന്‍ കഴിയാത്ത അസംബന്ധം'; തുറന്നടിച്ച് മുഖ്യമന്ത്രി

ഗവർണർക്ക് പോലും ഇവിടെ സുരക്ഷിതത്വമില്ല. ആഭ്യന്തര വകുപ്പ് ആരുടെ കൈയിൽ ആണെന്ന് എല്ലാവർക്കും അറിയാം. ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. എല്ലാത്തിനും കൈയിൽ തെളിവുണ്ടന്നും ഗവർണർ പറഞ്ഞു. ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ എന്താണ് തെറ്റുള്ളത്.

'മുഖ്യമന്ത്രി നൽകിയ കത്ത് പുറത്തുവിടും': തനിക്കെതിരെ മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നത് നന്നായി. തന്നെ കാണാൻ മുഖ്യമന്ത്രിക്ക് പേടി എന്തിനാണ്. താൻ അയക്കുന്ന കത്തുകൾക്ക് പോലും മറുപടി നൽകുന്നില്ല. സർവകലാശാല നിയമനത്തിൽ ഇടപെടില്ലന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി തനിക്ക് നൽകിയ കത്ത് അടുത്ത ദിവസം പുറത്തുവിടുമെന്നും ഗവർണർ വ്യക്തമാക്കി. കേരളത്തിൽ യുവാക്കൾ ഉപരി പഠനത്തിന് കേരളം എന്തുകൊണ്ട് തെരഞ്ഞെടുകുന്നില്ലന്നും ഗവർണർ ചോദിച്ചു.

മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ കാര്യങ്ങൾ നടക്കൂ. സ്വജന പക്ഷേപാതമാണ് സംസ്ഥാനത് നടക്കുന്നത്. താൻ ഗവർണർ ആയിരിക്കുന്ന കാലം അത് സമ്മതിക്കില്ല.
മുഖ്യമന്ത്രി ഗവർണരോട് സംസാരിക്കാൻ തയ്യാറാകുന്നില്ല. അദ്ദേഹം മാധ്യമങ്ങളോട് മാത്രമാണ് പ്രതികരിക്കുന്നത്. സർക്കാരിന്‍റെ നയങ്ങൾ അറിയാൻ പൊതുജനത്തിന് അവകാശമുണ്ടന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.