എറണാകുളം: എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ മടുത്ത കേരളത്തിലെ ജനങ്ങൾ ബിജെപിയെ ബദലായി കാണുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃപ്പൂണിത്തുറയിൽ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കോൺഗ്രസ് പാർട്ടിയും അതിന്‍റെ നേതൃത്വവും ആശയക്കുഴപ്പത്തിലാണെന്നും കേരളത്തിൽ കമ്യൂണിസ്റ്റുകാർക്കെതിരെ പോരാടുന്ന കോൺഗ്രസ് ബംഗാളിൽ അവരുമായി സഖ്യമുണ്ടാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ 115 സീറ്റിൽ ബിജെപിയും 25 സീറ്റിൽ സഖ്യകക്ഷികളും മത്സരിക്കാനിരിക്കെ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പത്രിക തള്ളിയിരുന്നു.
ഇടത് വലത് മുന്നണികളെ കേരളം മടുത്തെന്ന് അമിത് ഷാ - കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
അമിത് ഷായുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തൃപ്പൂണിത്തുറയിൽ ആരംഭിച്ചു.