ETV Bharat / state

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം - kerala covid updates

covid death  സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം  കേരള കൊവിഡ് മരണം  കേരള കൊവിഡ് വാർത്തകൾ  സംസ്ഥാനത്ത് കൊവിഡ് മരണം  kerala covid death news  covid death news  kerala covid updates  kerala covid news
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം
author img

By

Published : Jul 17, 2020, 11:10 AM IST

Updated : Jul 17, 2020, 1:01 PM IST

11:04 July 17

എറണാകുളത്ത് മരിച്ച കന്യാസ്‌ത്രീക്കും തൃശൂരില്‍ മരിച്ചയാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം/തൃശൂർ: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളത്ത് മരിച്ച കന്യാസ്‌ത്രീക്കും തൃശൂരില്‍ മരിച്ചയാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈപ്പിനില്‍ ബുധനാഴ്‌ചയാണ് കന്യാസ്ത്രീ പനി ബാധിച്ച് മരിച്ചത്. വൈപ്പിൻ കുഴിപ്പിള്ളി എസ്‌ഡി കോൺവെന്‍റിലെ സിസ്റ്റർ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.   

തൃശൂർ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മരിച്ച രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചു. അവിട്ടത്തൂർ സ്വദേശി തെക്കുംപറമ്പില്‍ ഷിജുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ട്രൂനാറ്റ് പരിശോധനയിലും പിസിആർ പരിശോധനയിലുമാണ് കൊവിഡ് പോസിറ്റീവായത്. ശ്വാസ തടസത്തെ തുടർന്നാണ് ഷിജുവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. രണ്ട് വർഷം മുൻപ് ഗൾഫിൽ നിന്നു മടങ്ങിയെത്തിയ ഷിജു തിരിച്ചു പോകാനിരിക്കെയാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടങ്ങിയത്. 

തുടർച്ചയായ രണ്ടാം ദിവസമാണ് മെഡിക്കല്‍ കോളജില്‍ മരിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതേ തുടർന്ന് മെഡിക്കല്‍ കോളജില്‍ പത്ത് ഡോക്ടർമാരോടും പത്ത് ആരോഗ്യപ്രവർത്തകരോടും ക്വാറന്‍റൈനില്‍ പോകാൻ നിർദേശം നല്‍കി. മരിച്ചവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. രോഗ ഉറവിടത്തിനായി ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. 

Last Updated : Jul 17, 2020, 1:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.