കൊച്ചി: പൊലീസിനെ സർക്കാർ ക്രിമിനൽവൽക്കരിക്കുകയാണെന്ന ആരോപണവുമായി അനൂപ് ജേക്കബ് എംഎൽഎ. യൂണിവേഴ്‌സിറ്റി കോളജ് സംഭവം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമസഭയില്‍ പൊലീസിന്‍റെ ദുഷ്പ്രവർത്തികളെ ശക്തമായി എതിർക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പൊലീസിനെ നിയന്ത്രിക്കുന്നില്ലെന്നും അനൂപ് ജേക്കബ് ചോദിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐജി ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ഇടുക്കി എസ്‌പിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, നെട്ടൂര്‍ അര്‍ജുന്‍ വധക്കേസിലെ പൊലീസിന്‍റെ അനാസ്ഥ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പൊലീസിനെ സർക്കാർ ക്രിമിനൽവൽക്കരിക്കുന്നു: അനൂപ് ജേക്കബ് - kerala congress
മുഖ്യമന്ത്രി എന്തുകൊണ്ട് പൊലീസിനെ നിയന്ത്രിക്കുന്നില്ലെന്നും അനൂപ് ജേക്കബ്.
കൊച്ചി: പൊലീസിനെ സർക്കാർ ക്രിമിനൽവൽക്കരിക്കുകയാണെന്ന ആരോപണവുമായി അനൂപ് ജേക്കബ് എംഎൽഎ. യൂണിവേഴ്‌സിറ്റി കോളജ് സംഭവം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമസഭയില്‍ പൊലീസിന്‍റെ ദുഷ്പ്രവർത്തികളെ ശക്തമായി എതിർക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പൊലീസിനെ നിയന്ത്രിക്കുന്നില്ലെന്നും അനൂപ് ജേക്കബ് ചോദിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐജി ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ഇടുക്കി എസ്‌പിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, നെട്ടൂര്‍ അര്‍ജുന്‍ വധക്കേസിലെ പൊലീസിന്‍റെ അനാസ്ഥ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
നെടുങ്കണ്ടം ഉരുട്ടികൊലക്കേസിൽ ഇടുക്കി എസ് പി ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, നെട്ടൂർ അർജുൻ വധക്കേസിലെ പോലീസിന്റെ അനാസ്ഥ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.സർക്കാർ പൂർണ പരാജയമാണ്. പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസതയിൽ തന്നെ സംശയം ഉണർന്നിരിക്കുന്നു. സർക്കാരിൻറെ അനാസ്ഥ അവസാനിപ്പിക്കണമെന്നും അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജേക്കബ് എറണാകുളം ജില്ലാ പ്രസിഡൻറ് വിൻസൺ ജോസഫ് അധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻ ജോർജ് ജോസഫ് സംസ്ഥാന സെക്രട്ടറി രാജു, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് പ്രേം സൺഡേ മറ്റം സുനിൽ ഇടയിലക്കാട് റെജി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു
Etv Bharat
KochiConclusion: