ETV Bharat / state

കേരളിയ കലാരൂപങ്ങള്‍ ഒറ്റ ക്യാൻവാസിൽ ; ശ്രദ്ധേയമായി ഉണ്ണിയുടെ ചിത്രങ്ങള്‍ - Eranakulam

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ബി.എഫ്.എ മ്യൂറൽ പെയിൻ്റിങ് ആദ്യ ബാച്ചിൽ പഠനം പൂർത്തിയാക്കിയ ഉണ്ണി ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

കോലഞ്ചേരി സ്വദേശി ഉണ്ണി  കേരളിയ കലാരൂപങ്ങൾ  ക്യാൻവാസ്  എറണാകുളം  കാലകാരൻ  Eranakulam  Kerala art forms
കേരളിയ കലാരൂപങ്ങളെ ഒറ്റ ക്യാൻവാസിൽ പകർത്തി കോലഞ്ചേരി സ്വദേശി ഉണ്ണി
author img

By

Published : Jan 7, 2021, 5:49 PM IST

എറണാകുളം: കേരളിയ കലാരൂപങ്ങളെ ഒറ്റ ക്യാൻവാസിൽ പകർത്തി ചുമർ ചിത്രകലയിലൂടെ അനുഭാവം പ്രകടിപ്പിക്കുകയാണ് കോലഞ്ചേരിക്കടുത്തുള്ള കടയിരുപ്പിലെ ഉണ്ണി എന്ന ചിത്രകാരൻ. കൊവിഡ് കാലത്ത് പന്ത്രണ്ടര അടി നീളമുള്ള ഒറ്റക്യാൻവാസിൽ കേരളീയം എന്ന ആശയമാണ് ഈ കാലകാരൻ രചിച്ചിരിക്കുന്നത്. വീടിനുള്ളിലെ ചുവരിൽ ക്യാൻവാസ് പ്രത്യേകം സജ്ജമാക്കിയാണ് കേരളീയത്തിൻ്റെ വര പൂർത്തീകരിച്ചത്.

കേരളിയ കലാരൂപങ്ങളെ ഒറ്റ ക്യാൻവാസിൽ പകർത്തി കോലഞ്ചേരി സ്വദേശി ഉണ്ണി

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ബി.എഫ്.എ മ്യൂറൽ പെയിൻ്റിങ് ആദ്യ ബാച്ചിൽ പഠനം പൂർത്തിയാക്കിയ ഉണ്ണി ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വർണങ്ങളിലൂടെ ജീവിതം നിറം പിടിപ്പിച്ചിരുന്നവർക്ക് കൊവിഡ് രോഗവ്യാപനം ദുരിതമായപ്പോൾ അവരോടുള്ള കരുതലിനെ ഓർമപ്പെടുത്തുവാൻ കൂടിയാണ് ഇത്തരമൊരു ക്യാൻവാസിന് ഉണ്ണി രൂപം നൽകിയത്.

വളരെക്കാലമായി ചുമർചിത്രകലയിൽ ഉപജീവനം തേടിയിരുന്ന ചിത്രകാരൻമാർക്ക് കൊവിഡ് കാലഘട്ടം തിരിച്ചടിയായി. പലർക്കും ഏറ്റെടുത്ത വർക്കുകൾ പാതിവഴിയിൽ നിർത്തേണ്ടിവന്നു. എന്നാലും ചിത്രകലയെ ഉപാസനയായി കരുതുന്ന ഉണ്ണി തനിക്ക് കിട്ടിയ വർക്കുകള്‍ മടിയേതും കൂടാതെ പൂർത്തീകരിച്ചു.

പ്രതിസന്ധികൾ ഓരോന്നായി ഉണ്ടാകുമ്പോഴും സമൂഹത്തിനും ഭരണ നേതൃത്വങ്ങൾക്കും കരുതൽവേണമെന്ന ആശയവും ഇദ്ദേഹം പങ്കു വക്കുന്നു. പഞ്ചവർണങ്ങളും ചാലിച്ച് വീണ്ടും ഒരു സമൃദ്ധമായ വരയുടെ കാലത്തിനായി കാത്തിരിക്കുകയാണ് ഉണ്ണിയേപ്പോലുള്ള ചിത്രകലാകാരൻമാർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.