ETV Bharat / state

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം: സിബിഐ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി - നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി
author img

By

Published : Apr 2, 2019, 3:57 PM IST

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട്കൊല്ലപ്പെട്ട ശരത് ലാലിന്‍റേയും കൃപേഷിന്‍റേയുംബന്ധുക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ സിബിഐയോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്രതികള്‍ ഭരണകക്ഷിയുമായി ബന്ധമുള്ളവരാണെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹര്‍ജിയില്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥപ്രതികളെ കണ്ടെത്താന്‍ കഴിയൂവെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Intro:Body:

പെരിയ ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട്, കൊല്ലപ്പെട്ട ശരത്തിന്റയും കൃപേഷിന്റെയും മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ നിലപാട് അറിയിക്കാൻ സി.ബി.ഐ യോട് ഹൈക്കോടതി ആവശ്യപെട്ടു. ഇത് സംബന്ധമായി പത്ത് ദിവസത്തിനകം സത്യവാങ്ങ്മൂലം സമർപ്പിക്കാനും സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകി.. പ്രതികൾ ഭരണകക്ഷിയുമായി ബന്ധമുള്ളവരാണ്.ഈയൊരു സാഹചര്യത്തിൽ സി.ബി.ഐ.അന്വേഷണത്തിലൂടെ മാത്രമേ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിയുകയുള്ളു. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരല്ല. സമാനമായ സംഭവങ്ങളിൽ സി.ബി.ഐ അന്വേഷണം നടത്തിയിട്ടുണ്ട്, തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഹർജിയിൽ ഉന്നയിയിക്കുന്നത്.ഹൈക്കോടതി സിംഗ്ൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.