ETV Bharat / state

Karuvannur Bank Fraud Case: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്‌തീന്‍ ഇഡിക്ക് മുന്നില്‍, ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടി - ED

AC Moideen Karuvannur Bank Scam : വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും കേസില്‍ എസി മൊയ്‌തീനെ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇഡി തീരുമാനമെടുക്കുക

AC Moideen Karuvannur Bank Scam  Karuvannur Bank Fraud Case  Karuvannur Bank Fraud Case AC Moideen in ED office  AC Moideen  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്  എസി മൊയ്‌തീന്‍  ഇഡി  ED  AC Moideen Karuvannur Bank Scam
Karuvannur Bank Fraud Case
author img

By ETV Bharat Kerala Team

Published : Sep 11, 2023, 10:19 AM IST

Updated : Sep 11, 2023, 11:53 AM IST

എസി മൊയ്‌തീന്‍ ഇഡി ഓഫിസില്‍

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ (Karuvannur Bank Fraud Case) സിപിഎം നേതാവും മുൻമന്ത്രിയുമായ എസി മൊയ്‌തീൻ ഇഡി ഓഫിസിൽ ഹാജരായി (Karuvannur Bank Fraud Case AC Moideen in ED office). അഭിഭാഷകർക്കൊപ്പമാണ് എസി മൊയ്‌തീൻ ഇഡി ഓഫിസിലെത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് ഇഡി നോട്ടിസ് നൽകിയതെങ്കിലും അദ്ദേഹം നേരത്തെ എത്തുകയായിരുന്നു. ഇഡി വിളിച്ചതിനാൽ വന്നു. കൂടുതൊലൊന്നും പറയാനില്ലെന്ന് എസി മൊയ്‌തീൻ പ്രതികരിച്ചു. പതിനൊന്ന് മണിയോടെയായിരിക്കും ചോദ്യം ചെയ്യൽ ആരംഭിക്കുക.

വിശദമായി ചോദ്യം ചെയ്‌ത് മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും മുൻ മന്ത്രിയെ കേസിൽ പ്രതി ചേർക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ ഇഡിക്ക് കഴിയില്ല. സഭ നടക്കുന്ന വേളയിൽ സഭയിൽ അംഗമായ ഒരാളെ അറസ്റ്റ് ചെയ്യണമെങ്കിൽ സ്‌പീക്കറുടെ അനുമതി ആവശ്യമാണ്. ഇന്ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്‌ച മുമ്പ് അന്വേഷണ ഏജന്‍സി നോട്ടിസ് നൽകിയിരുന്നു. നേരത്തെ രണ്ട് തവണ നോട്ടിസ് നൽകിയിരുന്നുവെങ്കിലും എസി മൊയ്‌തീൻ ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് മൂന്നാം തവണയും നോട്ടിസ് നൽകി എസി മൊയ്‌തീനെ ഇഡി വിളിപ്പിച്ചത് (AC Moideen Bank Scam).

ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന എസി മൊയ്‌തീന്‍റെ ആവശ്യം ഇഡി തള്ളുകയായിരുന്നു. പിന്നാലെയാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും എസി മൊയ്‌തീന് നോട്ടിസ് നൽകിയത്. അതേസമയം ഇനിയും ഹാജരായില്ലങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇഡി സൂചനയും നൽകിയിരുന്നു. ഇതോടെയാണ് നിയമസഭ സമ്മേളനം നടക്കുന്നതിനിടയിലും എസി മൊയ്‌തീൻ ഇഡിക്ക് മുന്നിലെത്തിയത്.

ഓഗസ്റ്റ് 31ന് ഹാജരാകാൻ ആദ്യ തവണ ഇഡി നോട്ടിസ് നൽകിയെങ്കിലും സാവകാശം തേടുകയായിരുന്നു. നോട്ടിസ് ലഭിക്കാൻ വൈകിയതിനാൽ ഹാജാരാകാൻ അസൗകര്യം ഉണ്ടെന്നായിരുന്നു അറിയിച്ചത്. തുടർന്ന് നാലാം തിയതി തിങ്കളാഴ്‌ച ഹാജരാകാൻ നോട്ടിസ് നൽകിയതെങ്കിലും ഒദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാണിച്ച് എസി മൊയ്‌തീൻ ഇഡിക്ക് മുമ്പിൽ എത്തിയില്ല. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലന്ന പാർടി തീരുമാനപ്രകാരമാണ് എസി മൊയ്‌തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകാതിരുന്നത് എന്നാണ് വിവരം.

22 മണിക്കൂര്‍ നീണ്ട പരിശോധന : എസി മൊയ്‌തീന്‍റെ വീട്ടിൽ ഇഡി ഇരുപത്തിരണ്ട് മണിക്കൂർ പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യുകയുണ്ടായി. തുടർന്ന് ഇഡി എസി മൊയ്‌തീനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു (AC Moideen Karuvannur Bank Scam). ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിർദേശപ്രകാരം, മാനേജർ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികൾക്ക് ക്രമവിരുദ്ധമായി വായ്‌പ നൽകിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം 22-08-2023 ന് കേരളത്തിൽ അഞ്ച് സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. എസി മൊയ്‌തീന്‍, കിരൺ പിപി, റഹീം സിഎം, ഷിജു എംകെ, സതീഷ്‌കുമാര്‍ പി എന്നിവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്. പാവപ്പെട്ട അംഗങ്ങളുടെ വായ്‌പകൾ അവരുടെ അറിവില്ലാതെ കുറ്റാരോപിതർക്ക് പ്രയോജനം ചെയ്യാനായി വെട്ടിച്ചുരുക്കിയതായും ഇഡി ആരോപിക്കുന്നു. മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്‌തീന്‍റെ നിർദേശപ്രകാരമാണ് ഇത്തരത്തിലുള്ള നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇഡി ആരോപിക്കുന്നു.

Last Updated : Sep 11, 2023, 11:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.