ETV Bharat / state

ഗവർണർ, സ്ഥാനം മറന്നുള്ള പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്; കാനം രാജേന്ദ്രന്‍ - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

ഭരണഘടന നൽകുന്ന അധികാരങ്ങൾക്കപ്പുറം ചില അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിൽ ശരിയല്ലെന്നും നിയമസഭ പാസാക്കുന്ന നിയമങ്ങൾ വേണ്ടെന്ന് വയ്‌ക്കാനുള്ള അധികാരം ഗവർണർക്കില്ലെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

kanam rajendren  kanam rajendren criticising governer  his responses are out of position  kanam rajendren about governer  governer arif muhammed khan  latest news in ernakulam  governer controversy  കാനം രാജേന്ദ്രന്‍  സ്ഥാനം മറന്നുള്ള പ്രതികരണങ്ങളാണ്  ഭരണഘടന നൽകുന്ന അധികാരങ്ങൾ  കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട്  ഗവർണർ  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍  ഗവർണർ വിവാദം  ഇത് ജനാധിപത്യത്തിലെ ശരിയായ കീഴ് വഴക്കമല്ല  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഗവർണർ, സ്ഥാനം മറന്നുള്ള പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്; കാനം രാജേന്ദ്രന്‍
author img

By

Published : Sep 17, 2022, 6:02 PM IST

എറണാകുളം: ഗവർണർ, സ്ഥാനം മറന്നുള്ള പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടന നൽകുന്ന അധികാരങ്ങൾക്കപ്പുറം ചില അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിൽ ശരിയല്ലെന്നും നിയമസഭ പാസാക്കുന്ന നിയമങ്ങൾ വേണ്ടെന്ന് വയ്‌ക്കാനുള്ള അധികാരം ഗവർണർക്കില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ഗവർണർ നടത്തിയ വിമർശനങ്ങളോട് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ജനാധിപത്യത്തിലെ ശരിയായ കീഴ്‌വഴക്കമല്ല. ഗവർണർ സിബിഐയുടെ ചുമതല ഏറ്റെടുക്കുന്ന വിവരം തങ്ങൾക്കറിയില്ല. നിയമപ്രകാരം മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാനാകൂവെന്ന് കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു.

സർക്കാരിന്‍റെ അധിപനല്ല ഗവർണർ. ഏറ്റുമുട്ടലില്ലാതെ പോകാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. എന്നാൽ അതൊരു ദൗർബല്യമായി കാണേണ്ടതില്ല. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് പ്രവർത്തിക്കാൻ ഇതുപോലെ കേന്ദ്രത്തിന്‍റെ ഏജന്‍റിനെ ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.