ETV Bharat / state

വാളയാർ കേസിൽ പൊലീസ് നോക്കുകുത്തിയെന്ന് കമാൽ പാഷ

വാളയാർ കുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ കൊച്ചിയിൽ നടത്തുന്ന ഉപവാസ സമരം ജസ്റ്റിസ് ബി. കമാൽ പാഷ ഉദ്ഘാടനം ചെയ്‌തു. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പോലും ജനങ്ങൾക്ക് നഷ്‌ടമാകുന്നതിന് പൊലീസിന്‍റെ പ്രവർത്തനം കാരണമാവുകയാണെന്ന് കമാൽ പാഷ പറഞ്ഞു.

Kamal Pasha  Walayar case  വാളയാർ കേസ്  കമാൽ പാഷ  പൊലീസ് നോക്കുകുത്തികളെന്ന് കമാൽ പാഷ  Kamal Pasha criticizes police
വാളയാർ കേസിൽ പൊലീസ് നോക്കുകുത്തികളെന്ന് കമാൽ പാഷ
author img

By

Published : Sep 13, 2020, 5:26 PM IST

Updated : Sep 13, 2020, 6:16 PM IST

എറണാകുളം: ഭരിക്കുന്നവരുടെ ഇടപെടൽ കാരണം വാളയാർ കേസിൽ പൊലീസ് നോക്കുകുത്തിയായി മാറിയെന്ന് മുന്‍ ജസ്റ്റിസ് ബി. കമാൽ പാഷ. വാളയാർ കുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ കൊച്ചിയിൽ നടത്തുന്ന ഉപവാസ സമരം കമാൽ പാഷ ഉദ്ഘാടനം ചെയ്‌തു. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പോലും ജനങ്ങൾക്ക് നഷ്‌ടമാകുന്നതിന് പൊലീസിന്‍റെ പ്രവർത്തനം കാരണമാവുകയാണ്. രണ്ട് കുട്ടികളും പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായതാണ്. കുട്ടികളുടെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോയെന്ന് പോലും തെളിയിക്കാനുള്ള അന്വേഷണം പൊലീസ് ശരിയായ രീതിയിൽ നടത്തിയിട്ടില്ല. അതുകൊണ്ടാണ് ആത്മഹത്യാ പ്രേരണാകുറ്റം അംഗീകരിക്കാൻ കോടതിക്ക് കഴിയാതിരുന്നത്. പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന ബുദ്ധിശൂന്യമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

വാളയാർ കേസിൽ പൊലീസ് നോക്കുകുത്തിയെന്ന് കമാൽ പാഷ

ഒമ്പത് വയസുള്ള കുട്ടി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ ഐ.പി.എസ് നൽകുന്നതിന് പരിഗണിക്കുകയാണ്. മൂത്ത കുട്ടിയുടെ കൊലപാതകത്തിന് പ്രധാന സാക്ഷിയാകുമായിരുന്ന ഒമ്പത് വയസുള്ള കുട്ടിയെയും കൊലപെടുത്തിയെന്നാണ് സംശയിക്കുന്നത്. ശരിയായ രീതിയിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷയുറപ്പാക്കണം. പാലത്തായി പീഡനക്കേസിലും കുറ്റക്കാരനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാർട്ടിക്ക് എതിരെയുളളതായി കാണരുതെന്നും കമാൽ പാഷ പറഞ്ഞു. എറണാകുളം ഗാന്ധി പ്രതിമക്ക് മുമ്പിലാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ ഉപവസിക്കുന്നത്. അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്യുക, ഹൈക്കോടതി മേൽനോട്ടത്തിൽ വാളയാർ കേസ് പുനരന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സിന്‍റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.

Last Updated : Sep 13, 2020, 6:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.