എറണാകുളം: കളമശേരി നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തായപ്പോൾ കോടികളുടെ വെട്ടിപ്പും കെടുകാര്യസ്ഥതയും വെളിച്ചത്തായിരിക്കുകയാണെന്ന് എൽ.ഡി.എഫ്. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫിന്‍റെ നേതൃത്വത്തിൽ നഗരസഭക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സയൻസ് പാർക്കിലെ വരവ് ചിലവ് സംബന്ധിച്ച് യാതൊരു കണക്കുമില്ലെന്നും നഗര സഭാ ഓഫീസിൽ വരുന്ന പണത്തിനു കൊടുക്കുന്ന രസീത് ബുക്കുകൾ കാണാതെപോയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നതുൾപ്പടെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉള്ളത്. ഇതിനെതിരെ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്‌ത മുൻ എം.എൽ.എ എ.എം യൂസഫ് ആവശ്യപ്പെട്ടു.
കളമശേരി നഗരസഭ ഓഡിറ്റ് റിപ്പോർട്ട്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ് - udf
സയൻസ് പാർക്കിലെ വരവ് ചിലവ് സംബന്ധിച്ച് യാതൊരു കണക്കുമില്ലെന്നും നഗര സഭാ ഓഫീസിൽ വരുന്ന പണത്തിനു കൊടുക്കുന്ന രസീത് ബുക്കുകൾ കാണാതെപോയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നതുൾപ്പടെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉള്ളത്.