ETV Bharat / state

കളമശേരി കിൻഫ്ര പാർക്കിലെ സുഗന്ധദ്രവ്യ നിർമാണ കമ്പനിയിൽ വൻ തീപിടിത്തം

നിലവിൽ തീ പൂർണമായും നിയന്ത്രണവിധേയം

kalamassery kinfra park greenleaf company fire  fire breaks out at greenleaf company in kalamassery kinfra park  എറണാകുളം kalamassery fire attack  കളമശേരി കിൻഫ്ര പാർക്ക് തീപിടിത്തം  കിൻഫ്ര പാർക്ക് ഗ്രീൻ ലീഫ് സ്ഥാപനത്തിൽ തീപിടുത്തം  എറണാകുളം കളമശ്ശേരി തീപിടിത്തം  കിൻഫ്ര പാർക്കിലെ സുഗന്ധദ്രവ്യ നിർമാണ കമ്പനിയിൽ വൻ തീപിടിത്തം
കളമശേരി കിൻഫ്ര പാർക്കിലെ സുഗന്ധദ്രവ്യ നിർമാണ കമ്പനിയിൽ വൻ തീപിടിത്തം
author img

By

Published : Feb 9, 2022, 8:32 AM IST

Updated : Feb 9, 2022, 11:47 AM IST

എറണാകുളം: കളമശേരിയിൽ വൻ തീപിടിത്തം. കളമശ്ശേരി മെഡിക്കൽ കോളജിന് സമീപം കിൻഫ്ര വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന ഗ്രീൻ ലീഫ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ആറര മണിയോടെയാണ് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

നിരവധി ജീവനക്കാർ സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്ന കമ്പനിയിൽ ഈ സമയത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. തീപടരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. വൻ തോതിതിൽ തീയും പുകയും ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

കളമശേരി കിൻഫ്ര പാർക്കിലെ സുഗന്ധദ്രവ്യ നിർമാണ കമ്പനിയിൽ വൻ തീപിടിത്തം

ആറ് ഫയർഫോഴ്‌സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. സമീപത്തുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള അഗ്നിരക്ഷാ സേനയുടെ പരിശ്രമം തീപിടിത്തത്തിന്‍റെ വ്യാപ്തി കുറച്ചു. നിലവിൽ തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.

ALSO READ: മലമ്പുഴ രക്ഷാദൗത്യം: രക്ഷാപ്രവർത്തനം ഊർജിതം; യുവാവിനെ ഇന്നുതന്നെ താഴെയിറക്കും: മുഖ്യമന്ത്രി

Last Updated : Feb 9, 2022, 11:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.