ETV Bharat / state

കളമശ്ശേരി ബസ് കത്തിക്കല്‍: മൂന്ന് പ്രതികളുടെ ശിക്ഷാവിധി ഇന്ന് - കളമശ്ശേരി ബസ് കത്തിക്കൽ കേസ് ശിക്ഷ വിധി ഇന്ന്

കണ്ണൂർ സ്വദേശി തടിയന്‍റവിട നസീർ, പെരുമ്പാവൂർ സ്വദേശി സാബിർ ബുഹാരി, പറവൂർ സ്വദേശി താജുദ്ദീൻ എന്നിവർക്കെതിരെ എൻഐഎ കോടതി ഇന്ന് (01.08.2022) ശിക്ഷ വിധിക്കും.

kalamassery bus burning case court to announce punishment today  kalamassery bus burning case  കളമശ്ശേരി ബസ് കത്തിക്കൽ കേസ്  കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികൾ  കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികൾക്കെതിരെ ഇന്ന് ശിക്ഷ വിധിക്കും  കളമശ്ശേരി ബസ് കത്തിക്കൽ കേസ് ശിക്ഷ വിധി ഇന്ന്  എൻഐഎ കോടതി വിധി കളമശ്ശേരി ബസ് കത്തിക്കൽ കേസ്
കളമശ്ശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്കുള്ള ശിക്ഷ വിധി ഇന്ന്
author img

By

Published : Aug 1, 2022, 10:34 AM IST

എറണാകുളം: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്നുപ്രതികൾക്കുള്ള ശിക്ഷ ഇന്ന്(01.08.2022) എൻഐഎ കോടതി വിധിക്കും. കണ്ണൂർ സ്വദേശി തടിയന്‍റവിട നസീർ, പെരുമ്പാവൂർ സ്വദേശി സാബിർ ബുഹാരി, പറവൂർ സ്വദേശി താജുദ്ദീൻ എന്നിവർക്കെതിരായ ശിക്ഷയാണ് വിധിക്കുക. മൂന്നുപേരും എൻഐഎ കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു.

നേരത്തേ കുറ്റം സമ്മതിച്ച മറ്റൊരു പ്രതി പറവൂർ സ്വദേശി കെ.എ അനൂപിനെ കോടതി ആറുവർഷം കഠിനതടവിനു ശിക്ഷിച്ചു. പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എൻഐഎ 2010 ൽ കുറ്റപത്രം സമർപ്പിച്ചത്. 2005 സെപ്റ്റംബർ 9നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

എറണാകുളത്ത് നിന്നും സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസാണ് പ്രതികൾ രാത്രി 9.30ന് തോക്കുചൂണ്ടി തട്ടിയെടുത്തത്. തുടർന്ന് കളമശ്ശേരിയിൽ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന പിഡിപി നേതാവ് അബ്‌ദുൾ നാസർ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികൾ തമിഴ്‌നാട് ബസ് കത്തിച്ചത്.

സൂഫിയ മദനിയുൾപ്പടെ പതിനാല് പ്രതികളുണ്ടായിരുന്ന കേസിലെ ഒരാൾ മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.