ETV Bharat / state

Kalamassery Blast : പ്രതി നീല കാറിൽ?; സ്‌ഫോടനത്തിന് മുമ്പായി കൺവെൻഷൻ സെന്‍ററിൽ നിന്നും പോയ കാർ കേന്ദ്രീകരിച്ച് അന്വേഷണം - ബോംബ് സ്‌ഫോടനം

Police collected footage of the suspect blue car : സ്‌ഫോടനത്തിന് മുമ്പായി സാമ്ര ഇന്‍റർനാഷനൽ കൺവൻഷൻ സെന്‍ററിൽ നിന്ന് പുറത്തുപോയ നീല കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം

Kalamassery  കളമശ്ശേരി സ്‌ഫോടനം  Kalamassery Blast  Convention hall explosion Kochi  Zamra International Convention Centre blast  Ernakulam bomb blast  ബോംബ് സ്‌ഫോടനം  suspect blue car in Kalamassery Blast
Police received footage of the suspect blue car in Kalamassery Blast
author img

By ETV Bharat Kerala Team

Published : Oct 29, 2023, 3:16 PM IST

Updated : Oct 29, 2023, 3:32 PM IST

എറണാകുളം: കളമശ്ശേരിയിലെ സ്‌ഫോടന പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഭവത്തിന് തൊട്ടുമുമ്പ് കൺവെൻഷൻ സെന്‍ററിൽ നിന്നും പോയ നീല നിറത്തിലുള്ള ബലേനോ കാർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതി സഞ്ചരിച്ച കാറാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൺവെൻഷൻ സെന്‍ററിലേക്ക് ആളുകൾ എത്തിത്തുടങ്ങുന്നതിന് മുമ്പ് തന്നെ നീല നിറത്തിലുള്ള കാർ അവിടെയുണ്ടായിരുന്നു. എന്നാൽ സ്‌ഫോടനത്തിന് മുമ്പായി കാർ ഇവിടെ നിന്നും പോകുകയായിരുന്നു. സ്‌ഫോടനത്തിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു കാർ ഇവിടെ നിന്നും പോയത്. ഇതാണ് ഇതിലുണ്ടായിരുന്നത് പ്രതിയാണെന്ന സംശയം ഉണർത്തുന്നത്.

വാഹനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസ് അന്വേഷണത്തിൽ ഏറെ നിർണായകമാണ് ഈ വാഹനം. ബാഗുമായി ഒരാൾ സാമ്ര ഇന്‍റർനാഷനൽ കൺവൻഷൻ സെന്‍ററിന് പരിസരത്ത് കറങ്ങി നടന്നതായി ദൃക്‌സാക്ഷികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇയാൾ തന്നെയാണോ നീല കാറിൽ പുറത്തുപോയതെന്ന കാര്യത്തിൽ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്

Last Updated : Oct 29, 2023, 3:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.