ETV Bharat / state

കളമശ്ശേരി നഗരസഭയിലെ മുപ്പത്തിയേഴാം വാർഡിലേക്കുള്ള തെരെഞ്ഞടുപ്പ് പുരോഗമിക്കുന്നു

സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരെഞ്ഞെടുപ്പ് നടക്കാതിരുന്നത്.

കളമശ്ശേരി നഗരസഭ  തെരെഞ്ഞടുപ്പ് പുരോഗമിക്കുന്നു  റഫീഖ് മരയ്ക്കാർ  സമീൽ  കളമശ്ശേരി നഗരസഭ തെരെഞ്ഞടുപ്പ്  kalamasseri election  kalamasseri
കളമശ്ശേരി നഗരസഭയിലെ മുപ്പത്തിയേഴാം വാർഡിലേക്കുള്ള തെരെഞ്ഞടുപ്പ് പുരോഗമിക്കുന്നു
author img

By

Published : Jan 21, 2021, 9:50 AM IST

എറണാകുളം: കളമശ്ശേരി നഗരസഭയിലെ മുപ്പത്തിയേഴാം വാർഡിലേക്കുള്ള തെരെഞ്ഞടുപ്പ് പുരോഗമിക്കുന്നു. ഇടതുമുന്നണി സ്ഥാനാർഥി റഫീഖ് മരയ്ക്കാർ, യുഡിഎഫ് സ്ഥാനാർഥി സമീൽ, കോൺഗ്രസ് വിമത സ്ഥാനാർഥി ഷിബു സിദ്ധിഖ് എന്നിവർ തമ്മിലാണ് പ്രധാന മത്സരം. ഇതോടെ നഗരസഭയിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരെഞ്ഞെടുപ്പ് നടക്കാതിരുന്നത്. 42 വാർഡുകളുള്ള നഗരസഭയിൽ 41ആം വാർഡിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ യുഡിഎഫ് -19, എൽഡിഫ് -18, യുഡിഎഫ് വിമതർ രണ്ട് , എൽഡിഎഫ് വിമത ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.

ചെയർപേഴ്സൺ തെരെഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് വിമതനും എൽഡിഎഫ് വിമതയും ഇടതുമുന്നണിയെയും ഒരു യുഡിഎഫ് വിമതൻ ഐക്യ ജനാധിപത്യ മുന്നണിയെയും പിന്തുണച്ചതോടെ മുന്നണികളുടെ കക്ഷിനില 20-20 എന്ന നിലയിലായി. തുടർന്ന് നറുക്കപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ന് നടക്കുന്ന തെരെഞ്ഞെടുപ്പ് ഫലം നിർണ്ണായകമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.