ETV Bharat / state

പാചക വാതക - ഇന്ധന വിലവർധനവ് ഉപതെരെഞ്ഞെടുപ്പിനെ ബാധിക്കില്ല: കെ സുരേന്ദ്രൻ

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണ് സിൽവർ ലൈൻ സർവേ നടപടികൾ സർക്കാർ നിർത്തി വെച്ചത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു

പാചക വാതക-ഇന്ധന വിലവർധനവ്  തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ്  തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് എൻഡിഎ  തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് പ്രചാരണം  k surendran statement about thrikkakkara by-election  thrikkakkara by-election
പാചക വാതക-ഇന്ധന വിലവർധനവ് തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിനെ ബാധിക്കില്ല; കെ സുരേന്ദ്രൻ
author img

By

Published : May 10, 2022, 4:17 PM IST

Updated : May 10, 2022, 5:55 PM IST

എറണാകുളം: പാചക വാതക-ഇന്ധന വിലവർധനവ് തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. യുപിയിൽ ഉൾപ്പടെ ഇത്തരം പ്രചാരണം നടത്തിയിട്ടും ബിജെപി വിജയിച്ചിട്ടുണ്ട്. യോഗി സർക്കാർ കൂടുതൽ ഭൂരിപക്ഷം നേടിയാണ് അധികാരത്തിൽ തിരിച്ചെത്തിയത് എന്നും സുരേന്ദ്രൻ പറഞ്ഞു.

പാചക വാതക - ഇന്ധന വിലവർധനവ് ഉപതെരെഞ്ഞെടുപ്പിനെ ബാധിക്കില്ല: കെ സുരേന്ദ്രൻ

ഇന്ധനവില ലോകം മുഴുവൻ വർധിക്കുമ്പോഴും മോദി സർക്കാർ അഞ്ച് ശതമാനമായി പിടിച്ച് നിർത്തിയിരിക്കുകയാണ്. ഇന്ധന വില ഒരു രൂപ പോലും കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നടപടി വോട്ടർമാർ തിരിച്ചറിയും. ഇന്ധന വിലവർധനവ് സംസ്ഥാന സർക്കാറിനെയാണ് ബാധിക്കുകയെന്നും കെ സുരേന്ദൻ കൂട്ടിച്ചേർത്തു.

തൃക്കാക്കരയിൽ ട്വന്‍റി 20 കഴിഞ്ഞ തവണ നേടിയ വോട്ട് യുഡിഎഫിനും, എൽഡിഎഫിനും എതിരായിട്ടുള്ളതാണ്. അത് ഇത്തവണ ബിജെപി നേടുമെന്നും കെ സുരേന്ദ്രൻ അവകാശപ്പെട്ടു. തൃക്കാക്കര തെരെഞ്ഞെടുപ്പിൽ ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എൻഡിഎക്ക് അനുകൂലമാണ്. ഭീകര പ്രവർത്തനങ്ങൾക്ക് ഇരയാകേണ്ടിവരുന്ന സമൂഹം ഒറ്റക്കെട്ടായി തങ്ങളോടൊപ്പം നിൽക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക് ഉള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫും ,യുഡിഎഫും മത ഭീകരവാദികളെ സഹായിക്കുന്നതിൽ ക്രൈസ്‌തവ സമൂഹത്തിൽ ഉണ്ടായിരിക്കുന്ന ആശങ്ക ശക്തമാണ്. ഇത് തൃക്കാക്കായിലെ വോട്ടർമാർ ചർച്ച ചെയ്യും. സിൽവർ ലൈൻ ചർച്ച ചെയ്‌താൽ തൃക്കാക്കരയിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് സർവേ നടപടികൾ നിർത്തി വെച്ചത്. കേരളത്തിലെ ബിജെപി ഘടകം ശക്തമായ ഇടപെടൽ നടത്തിയതിനാലാണ് സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തത്. ഈ കാര്യം തൃക്കാക്കരയിലെ വോട്ടർമാരെ ബോധ്യപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കാക്കനാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: ട്വന്റി - ട്വന്റിയും ആം ആദ്മി പാർട്ടിയും ഇല്ലാത്തത് ബിജെപിക്ക് ഗുണം: എഎൻ രാധാകൃഷ്ണൻ

Last Updated : May 10, 2022, 5:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.