ETV Bharat / state

ബ്രഹ്മപുരം കേന്ദ്രത്തിലും 'കത്തിക്കാൻ' ബിജെപി - കേന്ദ്ര സർക്കാർ

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ, വിഷയത്തില്‍ കേന്ദ്ര സർക്കാർ ഇടുപെടുന്നത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഭയപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍

K surendran hits Kerala Government  Brahmapuram Waste plant Fire Accident  Brahmapuram Waste plant  BJP State president K surendran  K surendran  ബ്രഹ്മപുരത്ത് കേന്ദ്ര സർക്കാർ ഇടുപെടുന്നത്  വിമര്‍ശനവുമായി കെ സുരേന്ദ്രന്‍  ബ്രഹ്മപുരം  ബിജെപി സംസ്ഥാന പ്രസിഡന്‍റ്  അഴിമതി മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്  കൊച്ചി  ദുരന്ത നിവാരണ സേന  കേന്ദ്ര സർക്കാർ  കേന്ദ്ര ആഭ്യന്തരമന്ത്രി
ബ്രഹ്മപുരത്ത് കേന്ദ്ര സർക്കാർ ഇടുപെടുന്നത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഭയപ്പെട്ടു
author img

By

Published : Mar 13, 2023, 4:04 PM IST

Updated : Mar 13, 2023, 5:04 PM IST

ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് കെ.സുരേന്ദ്രൻ

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കരാറുകാരെ വെള്ളപൂശി കൊണ്ടുള്ള മന്ത്രിയുടെ പ്രസ്‌താവന ഇതിനെ തെളിവാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അഴിമതിയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പങ്കുണ്ട്. ഇത് കൊച്ചി കോർപറേഷനിൽ മാത്രം ഒതുങ്ങിനിൽക്കുന്ന അഴിമതിയല്ലന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടലിന് ആവശ്യമായെതല്ലാം തങ്ങൾ ചെയ്യുമെന്നും ബ്രഹ്മപുരത്ത് ദുരന്ത നിവാരണ സേനയുടെ സഹായം തേടാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേന്ദ്രത്തെ വിളിക്കാത്തതെന്തേ? കേരളം ആവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മണിക്കൂറിനുളളിൽ ദുരന്ത നിവാരണ സേന കൊച്ചിയിൽ എത്തുമായിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടുപെടുന്നത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഭയപ്പെട്ടു. ബ്രഹ്മമപുരത്തെ അഴിമതി പുറത്തുവരണമെങ്കിൽ സർക്കാർ കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഈ അഴിമതി ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനമൊട്ടാകെ അതിന്‍റെ വേരുകളുണ്ടെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഇതൊരു കോർപ്പറേഷൻ തലത്തിൽ നടന്ന അഴിമതിയല്ല. സംസ്ഥാന സർക്കാർ നടത്തിയ അഴിമതിയാണ്. സിപിഎം സംസ്ഥാന നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും ഈ കമ്പനി കാരാർ ഏറ്റെടുത്തിട്ടുള്ള മറ്റു സ്ഥലങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വിദഗ്ദരായ പല കമ്പനികളും ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കരാർ ഏറ്റെടുക്കാൻ താല്‍പര്യം കാണിച്ചുവെങ്കിലും അവരെയെല്ലാം ഒഴിവാക്കി കരാർ നൽകിയതിന് പിന്നിൽ ഭീമമായ അഴിമതിയുണ്ടെന്നും ഇത്രയും ദിവസമായിട്ടും സംസ്ഥാനത്തിന് പ്രശ്‌നം പരിഹരിക്കാർ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഴ പെയ്താൽ ഇതു വഴിയുണ്ടാകുന്ന പകർച്ചവ്യാധിയെ കുറിച്ച് ഒരു പഠനവും ഇവിടെ നടന്നിട്ടില്ല. ആരോഗ്യ വകുപ്പ് ഇതിന്‍റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പഠനം നടത്തിയിട്ടില്ലെന്നും പാർലമെന്റിൽ ബിജെപി ഈ വിഷയം ഉന്നയിക്കുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവരെ ബിജെപി നേതാക്കൾ കാണുമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

വിമര്‍ശിച്ച് ചെന്നിത്തലയും: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബ്രഹ്മപുരം കരാറിൽ ഉണ്ടായിട്ടുള്ളതെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ആരോപിച്ചിരുന്നു. താൻ നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ മന്ത്രി എം.ബി രാജേഷ് കമ്പനിയെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. വിശദമായ സിബിഐ അന്വേഷണം നടത്തിയാൽ മാത്രമേ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധികുവെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് വൈകുന്നേരം നാലു മണിയോടെയാണ് കോർപ്പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ വൻ തീപിടിത്തമുണ്ടായത്. തീയണയ്‌ക്കാനും വിഷപ്പുക ശമിപ്പിക്കാനും രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടിരുന്നു. മാത്രമല്ല ഇതോടെ വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം 10 ദിവസമായി നിലച്ചിരിക്കുകയായിരുന്നു. നഗരത്തിൽ പുതിയ പ്രതിസന്ധിക്കും ഇത് കാരണമായിരുന്നു.

Last Updated : Mar 13, 2023, 5:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.