ETV Bharat / state

Antiquities fraud case| മോൻസൻ മാവുങ്കലിന്‍റെ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെ സുധാകരൻ രണ്ടാം പ്രതി, ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും - പുരാവസ്‌തു തട്ടിപ്പ് കേസിൽ കെ സുധാകരൻ

മോൻസൻ മാവുങ്കലിന്‍റെ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെ സുധാകരന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകി

K Sudhakaran  Monsan Mavunkal  antiquities fraud case  Monsan Mavunkal antiquities fraud case  പുരാവസ്‌തു തട്ടിപ്പ്  മോൻസൻ മാവുങ്കൽ  കെ സുധാകരൻ  പുരാവസ്‌തു തട്ടിപ്പ് കേസിൽ കെ സുധാകരൻ  ക്രൈം ബ്രാഞ്ച്
പുരാവസ്‌തു തട്ടിപ്പ് കേസ്
author img

By

Published : Jun 12, 2023, 7:17 PM IST

Updated : Jun 12, 2023, 7:30 PM IST

എറണാകുളം : മോൻസൻ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ പ്രതി ചേർത്തു. കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് എ സി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടിസും നൽകി.

ബുധനാഴ്‌ച കളമശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാനാണ് ക്രൈം ബ്രാഞ്ച് നിർദേശം നൽകിയത്. സി.ആർ.പി.സി 41(എ) പ്രകാരമാണ് കെ.സുധാകരന് നോട്ടിസ് നൽകിയത്. മോന്‍സൻ മാവുങ്കലുമായി കെ.സുധാകരന് അടുത്ത ബന്ധമുണ്ടെന്ന് മോൻസനെതിരായ പരാതിക്കാരായിരുന്നു ആരോപണമുന്നയിച്ചത്. പരാതിക്കാർ മോന്‍സന് പണം നൽകുമ്പോൾ കെ.സുധാകരൻ അവിടെയുണ്ടായിരുന്നുവെന്നും പരാതിക്കാർ മുഖ്യമന്ത്രിക്ക് ഉൾപ്പടെ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

മോന്‍സനെ അറിയാമെന്ന് സുധാകരൻ : ഫെമ പ്രകാരം തടഞ്ഞുവച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാൻ സുധാകരൻ മോൻസനെ സഹായിച്ചുവെന്ന ആരോപണങ്ങളും പരാതിക്കാർ ഉന്നയിച്ചിരുന്നു. അതേസമയം മോന്‍സനെ അറിയാമെന്നും ഡോക്‌ടർ എന്ന നിലയിലാണ് വീട്ടിൽ പോയതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. 10 ദിവസം കെ സുധാകരൻ മോൻസൻ മാവുങ്കലിന്‍റെ വീട്ടിൽ താമസിച്ച്‌ സൗന്ദര്യ വർധനക്കുള്ള കോസ്‌മറ്റോളജി ചികിത്സ നടത്തിയതായി വിവരങ്ങളും പുറത്ത് വന്നിരുന്നു.

ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങുകയാണെന്നും അതിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയതാണ് മോൻസനെതിരെയുള്ള കേസ്. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹറ ഉൾപ്പടെയുള്ള പല പ്രമുഖരെയും ഇയാളുടെ പുരാവസ്‌തു കേന്ദ്രത്തിലേക്ക് എത്തിക്കുകയും ഒപ്പം നിന്ന്‌ ഫോട്ടോ എടുക്കുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. ഈ ചിത്രങ്ങളും തട്ടിപ്പിന് ഉപയോഗിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

സാക്ഷര കേരളത്തെ ഞെട്ടിച്ച തട്ടിപ്പ് : സാമ്പത്തിക തട്ടിപ്പ് കേസ്, വ്യാജ രേഖ ചമച്ച കേസ്, പോക്‌സോ കേസ്, പീഡനക്കേസ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി കേസുകളാണ് മോന്‍സനെതിരെ രജിസ്റ്റർ ചെയ്‌തിരുന്നത്. രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ മോന്‍സനുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് ഉൾപ്പടെയുള്ള കേസുകളിൽ ചോദ്യം ചെയ്യൽ നേരിട്ടിരുന്നു. സാക്ഷര കേരളത്തെ ഞെട്ടിപ്പിക്കുന്ന കഥകളാണ് മോന്‍സന്‍റെ പുരാവസ്‌തു തട്ടിപ്പ് കേസിന്‍റെ ചുരുളഴിഞ്ഞപ്പോൾ പുറത്ത് വന്നത്.

എറണാകുളത്ത് വാടക വീട്ടിൽ താമസിക്കവെ വ്യാജ പുരാവസ്‌തുക്കൾക്കായി സാമ്പത്തിക ഇടപാട് നടത്തിയതിനാണ് മോന്‍സൻ അറസ്‌റ്റിലാകുന്നത്. മൂന്ന് വർഷത്തിനിടെ 10 കോടി രൂപ തട്ടിയെടുത്തതായി ആറ് പേർ നൽകിയ പരാതിയിലായിരുന്നു മോന്‍സന്‍റെ അറസ്‌റ്റ്. പുരാവസ്‌തു വിൽപ്പനക്കാരൻ എന്നതിന് പുറമെ ഡോക്‌ടർ, മോട്ടിവേഷൻ സ്‌പീക്കർ തുടങ്ങി നിരവധി വ്യാജ പ്രൊഫൈലുകളാണ് ഇയാൾക്ക് ഉണ്ടായിരുന്നത്.

also read : മോൻസന്‍റെ പക്കൽ തിമിംഗലത്തിന്‍റെ അസ്ഥിയും?, പീഡനക്കേസില്‍ മേക്കപ്പ്മാൻ അറസ്റ്റില്‍

അതേ സമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പ്രളയ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കെപിസിസി പ്രസിഡന്‍റിനെതിരെ കേസെടുത്തത് രാഷ്‌ട്രീയ വിവാദങ്ങൾക്കും കാരണമാകും.

Last Updated : Jun 12, 2023, 7:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.