എറണാകുളം: സിൽവർ ലൈനിനായി സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതുമാറ്റി റീത്തുവച്ചു. അങ്കമാലി എളവൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം സർവേ നടപടികൾക്ക് എത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഇവിടെ പ്രതിഷേധമുയർന്നിരുന്നു.
പിന്നീട് പൊലീസ് സഹായത്തോടെയാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. ഇത്തരത്തിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച ഒന്‍പത് സർവേ കല്ലുകളാണ് രാത്രിയിൽ പിഴുത് മാറ്റിയത്. ഇതിൽ മൂന്ന് എണ്ണമാണ് എളവൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. അതേസമയം പിഴുതുമാറ്റിയ മറ്റ് കല്ലുകൾ കാണാതായിട്ടുണ്ട്.
ALSO READ: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ ടാബ്ലോ ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
കെ റെയിൽ പരാതി നൽകിയാൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. സർവേ കല്ലുകൾ പിഴുതുമാറ്റുമെന്ന് ഇന്നലെ തന്നെ സിൽവർ ലൈൻ വിരുദ്ധ സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി സമയം സർവേ കല്ലുകൾ പിഴുത് മാറ്റിയത്.