ETV Bharat / state

'അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭ പരമ്പരകൾ ആരംഭിക്കും'; കെ സി വേണുഗോപാല്‍

author img

By

Published : Jul 8, 2023, 3:06 PM IST

രാഹുൽ ഗാന്ധിക്കെതിരായ കേസിൽ സുപ്രീം കോടതിയിൽ ഉടൻ നിയമ നടപടികൾ ആരംഭിക്കുമെന്നും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു

rahul gandhi  k c venugopal  protest  verdict on rahul gandhi defamation case  defamation case  narendra modi  congress  അഭിപ്രായ സ്വാതന്ത്ര്യം  രാജ്യവ്യാപകമായ പ്രക്ഷോഭ  പ്രക്ഷോഭ പരമ്പരകൾ  രാഹുൽ ഗാന്ധി  സുപ്രീം കോടതി  നരേന്ദ്ര മോദി  കോണ്‍ഗ്രസ്  കെ സി വേണുഗോപാല്‍  എറണാകുളം
'അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭ പരമ്പരകൾ ആരംഭിക്കും'; കെ സി വേണുഗോപാല്‍
കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട്

എറണാകുളം: രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാതാക്കുന്ന മോദി സർക്കാറിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭ പരമ്പരകൾ ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്കെതിരായ കേസിൽ സുപ്രീം കോടതിയിൽ ഉടൻ നിയമ നടപടികൾ ആരംഭിക്കുമെന്നും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.

ഈ മാസം 12ന് ദേശീയ വ്യാപകമായി മൗന സത്യഗ്രഹം നടത്തും. എല്ലാ സംസ്ഥാനങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സംഘടിപ്പിക്കുന്ന സത്യഗ്രഹത്തിൽ ആയിരങ്ങൾ പങ്കെടുക്കും. തുടർന്നും നിരന്തരമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ തുടര്‍നടപടിക്കൊരുങ്ങി പാര്‍ട്ടി: അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി അദ്ദേഹത്തെ ഇല്ലായ്‌മ ചെയ്യാമെന്ന് കരുതുന്നുവെങ്കിൽ അവർക്ക് തെറ്റി പോയി. രാഹുൽ ഗാന്ധിക്കെതിരായ കേസിൽ തുടർ നടപടികൾ നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ചു തീരുമാനിക്കും. സുപ്രീം കോടതിയെ എപ്പോൾ സമീപിക്കണമെന്ന് തങ്ങളുടെ അഭിഭാഷകർ തീരുമാനിക്കും.

രാഹുൽ ഗാന്ധിക്കെതിരായ കേസിൽ എളമരം കരീമിന്‍റെ പ്രസ്‌താവന വളരെ പോസിറ്റീവാണ്. ഈ വിഷയത്തിൽ തന്നെ സിപിഎമ്മിന് രണ്ട് അഭിപ്രായമാണ്. കേസ് ദുർബലമായി വാദിച്ചുവെന്ന് പറയുന്നത് ആരെ പിന്തുണയ്ക്കാനാണെന്ന് ആർക്കും മനസിലാകും.

ബിജെപി സ്നേഹമുള്ളവർ അങ്ങനെ പറയും. കേസിന്‍റെ കാര്യത്തിൽ വീഴ്‌ച സംഭവിച്ചിട്ടില്ല. എങ്ങനെയാണ് രാഹുൽ ഗാന്ധി പ്രതിയാകുന്നതെന്നും ഈ നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

രാഷ്ട്രീയ പ്രവർത്തകർ മിണ്ടാതിരിക്കണോ. ഇതുകൊണ്ട് ഒന്നും വായ് മൂടി കെട്ടുന്നവനല്ല രാഹുൽ ഗാന്ധി. ഒരു മാനനഷ്‌ടക്കേസിലും നൽകാത്ത പരമാവധി ശിക്ഷ നൽകിയാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.

മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ കടന്നാക്രമിക്കുന്നു: ഈ രാജ്യത്തെ ജാനാധിപത്യത്തെയും പൗരാവകാശത്തെയും കടന്നാക്രമിക്കുന്ന മോദി സർക്കാറിന്‍റെ പ്രവർത്തനങ്ങളുടെ തെളിവാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ പ്രവർത്തനങ്ങൾ മാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്നില്ല. ഇന്നലത്തെ വിധിന്യായത്തിന്‍റെ സ്വഭാവമെന്താണ്- വേണുഗോപാല്‍ ചോദിച്ചു.

ഒരു എം.പി സ്ഥാനത്തിലല്ല രാഹുൽ ഗാന്ധിയുടെ ആത്മവീര്യമുള്ളത്. ഈ അയോഗ്യതയെ പോലും ഏറ്റവും സക്രിയമായി ഉപയോഗിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാണിച്ചു.
ഏക സിവിൽ കോഡിന്‍റെ കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണാടിയിൽ സ്വന്തം മുഖമൊന്ന് നോക്കട്ടെ അപ്പോൾ മനസിലാകും വിഷയത്തില്‍ സിപിഎം എത്ര തവണ നിലപാട് മാറ്റിയെന്ന്.

കോൺഗ്രസിന് ഒറ്റനിലപാട് മാത്രമേയുള്ളൂ. ബിജെപിയുമായി പോലും ചർച്ച നടത്താമെന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്. കേരളത്തിലെ ഭരണം നിലനിർത്താൻ അവരുമായി കർട്ടനു പിന്നിൽ ചർച്ച നടത്തുന്നവരാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.

ഏക സിവിൽ കോഡിൽ ലീഗിന്‍റെ നിലപാട് വ്യക്തമാണ്. അത് കോൺഗ്രസിന് സ്വീകാര്യമാണ്. ഇന്നലെ വരെ ഏക സിവിൽ കോഡിനെ അനുകൂലിച്ചവർ അതിനെ എതിർത്ത് രംഗത്ത് വന്നതിന് പിന്നിലെ കുബുദ്ധി മനസിലാക്കാൻ കഴിയും. സിപിഎം സെമിനാറിൽ പങ്കെടുക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് ലീഗാണന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.