ETV Bharat / state

ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ അന്തരിച്ചു: അണഞ്ഞത് സാധാരണക്കാരുടെ ശബ്‌ദം - Justice Thottathil B Radhakrishnan passed away

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് എടുക്കുകയും സാധാരണക്കാരുടെ വിഷയങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്‌ത ജഡ്‌ജിയായിരുന്നു തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ

Justice B Radhakrishnan passed away  ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ  ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ അന്തരിച്ചു  ഹൈക്കോടതി ജഡ്‌ജി  law  kerala high court  നിയമം  obitury
Justice B Radhakrishnan
author img

By

Published : Apr 3, 2023, 8:59 AM IST

എറണാകുളം: ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ (63) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 1983 ൽ അഭിഭാഷകനായ അദ്ദേഹം 2004ൽ കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായി. ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്‌റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്.

കർമ്മനിരതം ഈ ജീവിതം: ഛത്തീസ്‌ഗഢ്, ആന്ധ്ര, തെലങ്കാന, കൊൽക്കത്ത ഹൈക്കോടതികളുടെ ചീഫ്​ ജസ്‌റ്റിസായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനും ബഫർസോൺ പ്രശ്‌നത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്‌ധസമിതിയുടെ അധ്യക്ഷനുമായിരുന്നു. 2017 ൽ കേരള ഹൈക്കോടതി ആക്‌ടിങ്‌ ചീഫ് ജസ്റ്റിസായിരിക്കെയാണ് ഛത്തീസ്‌ഗഢ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായത്. പിന്നീട് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്‌റ്റിസായും സേവനമനുഷ്‌ഠിച്ചു. 2019 ജനുവരി ഒന്നിന് തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്‌റ്റിസായി. 2019 ഏപ്രിൽ ഏഴിനാണ് കൊൽക്കത്ത ചീഫ് ജസ്‌റ്റിസായി ചുമതലയേറ്റത്. 2021ൽ അദ്ദേഹം വിരമിച്ചു.

സാധാരണക്കാരന്‍റെ ശബ്‌ദം: മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് എടുക്കുകയും സാധാരണക്കാരുടെ വിഷയങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്‌ത ജഡ്‌ജിയായിരുന്നു തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ, മുതിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങൾ, ദേവസ്വം വിഷയങ്ങള്‍ എന്നിവയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ കൊച്ചി നഗരസഭയുടെ ഭാഗത്ത് വീഴ്‌ചയുണ്ടായപ്പോൾ തന്‍റെ വസതിക്കു മുന്നിലെ ഓട വൃത്തിയാക്കാൻ അദ്ദേഹം തൂമ്പയുമായി നേരിട്ടിറങ്ങിയത് വലിയ വാർത്തയായിരുന്നു.

കൊല്ലം സ്വദേശിയായ അദ്ദേഹം ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്‌ടീസ് തുടങ്ങിയതോടെ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. മീര സെൻ ആണ് ഭാര്യ. മക്കൾ: പാർവതി നായർ, കേശവരാജ് നായർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.