ETV Bharat / state

'ഹൈക്കോടതിയ്ക്ക് കഴിവില്ലേ എന്ന് കേള്‍ക്കേണ്ടി വരുന്നു'; വിമർശനങ്ങൾ അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

കൊച്ചി മുല്ലശ്ശേരി കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട ഹർജിയില്‍ പ്രതികരിച്ച് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ

justice devan ramachandran  highcourt criticism  highcourt of kerala  kochi mullasseri kanal  kanal cleanliness  break through project  latest news in ernakulam  latest news  latest news today  ഹൈക്കോടതി  ഹൈക്കോടതിയ്ക്ക് കഴിവില്ലേ  വിമർശനങ്ങൾ അനുവദിക്കാനാകില്ലെന്ന്  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  കൊച്ചി മുല്ലശ്ശേരി കനാൽ  കനാൽ ശുചീകരണം  ബ്രേക്ക് ത്രൂ പദ്ധതി  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ഹൈക്കോടതിയ്ക്ക് കഴിവില്ലേ എന്ന് കേള്‍ക്കേണ്ടി വരുന്നു'; വിമർശനങ്ങൾ അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
author img

By

Published : Nov 30, 2022, 6:15 PM IST

എറണാകുളം: ഹൈക്കോടതിയ്‌ക്കെതിരായ വിമർശനങ്ങൾ അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വ്യക്തിപരമായ വിമർശനങ്ങൾ കാര്യമാക്കില്ല. ഹൈക്കോടതിയ്ക്ക് കഴിവില്ലേ എന്ന വിമർശനം പലപ്പോഴും കേൾക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോടതിയ്ക്ക് എവിടെ നിന്നും പിന്തുണ ലഭിക്കുന്നില്ല. ബ്രേക്ക് ത്രൂ പദ്ധതിയിലെ സർക്കാരിന്‍റെ പിടിവാശി കാരണം വിഷയത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ പറഞ്ഞു. കൊച്ചി മുല്ലശ്ശേരി കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി വിമർശനം.

കാനകളുടെ ശോചനീയാവസ്ഥയിൽ കടുത്ത അമര്‍ഷവും കോടതി രേഖപ്പെടുത്തി. ആരും കോടതി ഉത്തരവുകള്‍ അംഗീകരിക്കുന്നില്ലെന്നും കൊച്ചിയെ വിധിക്കു വിട്ടുകൊടുക്കാമെന്നും കോടതി നിരാശ സ്വരത്തിൽ പറഞ്ഞു. സര്‍ക്കാര്‍ വിഷയം അതീവ ഗൗരവമായി കാണണമെന്നും കോടതി ഓർമിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.