എറണാകുളം: ഹൈവേ ഉപരോധത്തിനിടെ നടന് ജോജു ജോര്‍ജിന്റെ കാര്‍ അടിച്ച് പൊളിച്ച സംഭവത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. ജോജു നേരിട്ട് സ്റ്റേഷനിൽ എത്തില്ല. ദൃശ്യങ്ങളും ചിത്രങ്ങളും ജോജുവിന് അയച്ചുകൊടുക്കാനാണ് പൊലീസ് തീരുമാനം. ആക്രമണം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിയുന്നതിനു വേണ്ടിയാണിത്.
Also Read: ഇന്ധനവില വര്‍ധന; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
കേസില്‍ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. കൊച്ചി മുൻ മേയർ ടോണി ചെമ്മണി ഉൾപ്പടെ ഏഴ് പേർക്കെതിരെയാണ് നിലവിൽ കേസ്. ദേശീയ പാത ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന മുപ്പത് കോൺഗ്രസ് പ്രവർത്തകക്കെതിരെയും കേസെടുത്തിട്ടുണ്ട്.