ETV Bharat / state

ജോൺ പോളിന് അന്തിമോപചാരം അർപ്പിച്ച് സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്‌ - John Paul funeral today

ജോൺ പോളിന് അന്തിമോപചാരം അർപ്പിച്ച് സാംസ്‌കാരിക കേരളം. വൈകിട്ട്‌ മൂന്ന് മണിയോടെ എളംകുളം സെന്‍റ്‌ മേരീസ് സുനഹോ സിംഹാസന ചർച്ചിൽ അന്ത്യ ശുശ്രൂക്ഷകൾ നടത്തും.

John Paul funeral today  ജോൺ പോളിന് അന്തിമോപചാരം
ജോൺ പോളിന് അന്തിമോപചാരം അർപ്പിച്ച് സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്‌
author img

By

Published : Apr 24, 2022, 11:45 AM IST

Updated : Apr 24, 2022, 1:00 PM IST

എറണാകുളം: അന്തരിച്ച പ്രശസ്‌ത തിരക്കഥാകൃത്ത് ജോൺ പോളിന് അന്തിമോപചാരം അർപ്പിച്ച് സാംസ്‌കാരിക കേരളം. അദ്ദേഹത്തിന്‍റെ ഔതികശരീരം പൊതു ദർശനത്തിന് വെച്ച എറണാകുളം ടൗൺ ഹാളിലെത്തിയാണ് സിനിമ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചത്. സമൂഹത്തിന്‍റെ നാനാ തുറകളിൽ നിന്നുള്ള നൂറുകണക്കിനാളുകള്‍ പ്രിയപ്പെട്ട തിരക്കഥാകൃത്തിനെ അവസാനമായി ഒരു നോക്കു കാണാനെത്തി.

ജോൺ പോളിന് അന്തിമോപചാരം അർപ്പിച്ച് സാംസ്‌കാരിക കേരളം

നടൻ മമ്മൂട്ടി ഉൾപടെയുള്ളവർ കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലെത്തി താരത്തിന് അന്തിമോപചാരം അർപ്പിച്ചിരുന്നു. ജോൺപോളിന്‍റെ ഭൗതിക ശരീരം രാവിലെ എട്ട്‌ മണിയോടെയാണ് ലിസി ആശുപത്രിയിൽ നിന്നും പൊതു ദർശനത്തിനായി എറണാകുളം ടൗൺ ഹാളിൽ എത്തിച്ചത്. തുടർന്ന് അദേഹത്തിന് ഏറെ അടുപ്പമുണ്ടായിരുന്ന എറണാകുളം സൗത്ത് കാരക്കാ മുറി ചവറ കൾച്ചറൽ സെന്‍ററിൽ പൊതു ദര്‍ശനത്തിനായി എത്തിച്ചു.

ചവറ കള്‍ച്ചറല്‍ സെന്‍ററില്‍ നിന്നും 12.30ന് വസതിയായ മരട് സെന്‍റ്‌ ആന്‍റണീസ്‌ റോഡ്, കൊട്ടാരം എൻക്ലേവിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ എളംകുളം സെന്‍റ്‌ മേരീസ് സുനഹോ സിംഹാസന ചർച്ചിൽ അന്ത്യ ശുശ്രൂക്ഷകൾ നടത്തും. യാക്കോബായ സുറിയാനി സഭ മെത്രാപോലീത്തൻ ട്രസ്‌റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് സംസ്‌കാര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Also Read: ജോൺപോളിന്‍റെ വിയോഗം അപ്രതീക്ഷിതം; മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചു: മമ്മൂട്ടി

Last Updated : Apr 24, 2022, 1:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.