ETV Bharat / state

ജസ്‌നയുടെ തിരോധാനം; ഹൈക്കോടതിയിലെ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു - എറണാകുളം

ഹർജിയിലെ സാങ്കേതിക പിഴവ് കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്.

ജസ്‌നയുടെ തിരോധാനം; ഹൈക്കോടതിയിലെ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു  ജസ്‌നയുടെ തിരോധാനം  മുക്കൂട്ടുത്തറ  ജസ്‌ന മരിയ ജെയിംസ്  ക്രിസ്‌ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷ  ഹൈക്കോടതി  jesna missing case; habeas corpus petition in the high court withdraw  jesna missing case  jesna  habeas corpus petition in the high court withdrawn  habeas corpus petition  habeas corpus  high court  എറണാകുളം  ernakulam
ജസ്‌നയുടെ തിരോധാനം; ഹൈക്കോടതിയിലെ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു
author img

By

Published : Jan 14, 2021, 12:37 PM IST

Updated : Jan 14, 2021, 3:26 PM IST

എറണാകുളം: മുക്കൂട്ടുത്തറ സ്വദേശിയായ കോളജ് വിദ്യാർഥി ജസ്‌ന മരിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു. ഹർജിയിലെ സാങ്കേതിക പിഴവ് കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്.

ക്രിസ്‌ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജി നൽകിയിരുന്നത്. രണ്ട് വർഷം മുൻപ് കാണാതായ ജസ്‌നയെ കണ്ടെത്തി ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സംസ്ഥാന പൊലീസ് മേധാവി, ജസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുൻ എസ്.പി കെ.ജി സൈമൺ, മുൻ ക്രൈബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജസ്‌നയെ കുറിച്ച് വിവരങ്ങൾ ലഭിച്ചുവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കൂടുതലൊന്നും വെളിപ്പെടുത്താൻ കഴിയില്ലെന്ന് കെ.ജി. സൈമൺ വെളിപ്പെടുത്തിയെന്നും ഹർജിയിൽ ചൂണ്ടികാണിച്ചു.

2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ജസ്നയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. പിതാവ് കുന്നത്തുവീട്ടിൽ ജയിംസ് വെച്ചൂച്ചിറ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചെങ്കിലും ജസ്‌നയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Last Updated : Jan 14, 2021, 3:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.