ETV Bharat / state

ഐഎസ്ആർഒ ഗൂഢാലോചന; രാജ്യത്തിനെതിരെന്ന് സിബിഐ - kerala high court

ക്രയോജനിക്ക് സാങ്കേതിക വിദ്യയുടെ മുന്നേറ്റം തടയുന്നതിന് ശാസ്ത്രജ്ഞർക്കെതിരായ കേസ് കാരണമായെന്ന് സിബിഐ ഹൈക്കോടതിയില്‍

isro espionage case  ഐഎസ്ആർഒ ചാരക്കേസ്  cbi  kerala high court  സിബിഐ
ഐഎസ്ആർഒ ഗൂഢാലോചനക്കേസ്; രാജ്യത്തിനെതിരായ ഗൂഢാലോചനയെന്ന് ഹൈക്കോടതിയിൽ സിബിഐ
author img

By

Published : Aug 6, 2021, 5:26 PM IST

എറണാകുളം:ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് സിബിഐ. ഐഎസ്ആർഒ കേസില്‍ ഗൂഢാലോചന നടന്ന രാജ്യത്തിനെതിരാണെന്ന് സിബിഐ ഹൈക്കോടതിയിൽ വാദിച്ചു.

Also Read: ഐഎസ്ആർഒ ഗൂഢാലോചന കേസ് ; നമ്പി നാരായണനെതിരായ ഹർജി തള്ളി കോടതി

പ്രതികൾക്ക് വിദേശ സഹായം കിട്ടിയോയെന്ന് പരിശോധിക്കണം. ക്രയോജനിക്ക് സാങ്കേതിക വിദ്യയുടെ മുന്നേറ്റം തടയുന്നതിന് ശാസ്ത്രജ്ഞർക്കെതിരായ കേസ് കാരണമായി. ഇത് രാജ്യത്തിന്‍റെ ശാസ്ത്ര സാങ്കേതിക മേഖലയെ രണ്ട് പതിറ്റാണ്ട് പിന്നോട്ടടിപ്പിച്ചുവെന്നും സിബിഐ ആരോപിച്ചു.

പാകിസ്ഥാൻ ചാര സംഘടനയ്ക്ക് കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിബിഐ കോടതിയിൽ പറഞ്ഞു. എന്നാല്‍ ഇതിനുള്ള തെളിവുണ്ടോയെന്ന് കോടതി സിബിഐയോട് ആരാഞ്ഞു. പ്രതികൾക്കെതിരായ തെളിവുകൾ ശേഖരിക്കാനുണ്ടന്നും അന്വേണം തുടരുകയാണെന്നും സി.ബി.ഐ മറുപടി നൽകി.

പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കരുതരെന്നും സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടു. വാദങ്ങളെ എതിർത്ത പ്രതിഭാഗം സിബിഐ കഥ മെനയുകയാണെന്ന് ആരോപിച്ചു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

ഇന്‍റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ ആർ.ബി.ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ തമ്പി എസ് ദുർഗാദത്ത്, എസ്.വിജയൻ, മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്‍റലിജൻസ് ഓഫിസർ പി.എസ്.ജയപ്രകാശ് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് 1994ലെ ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.