ETV Bharat / state

ISL Season 10 Kick Off Today In Kochi : 'കൊച്ചി ഒരുങ്ങി ഒപ്പം മഞ്ഞപ്പടയും..'; ഇനി ഫുട്‌ബോള്‍ ലഹരി - കൊച്ചിയിലെ ഐഎസ്എല്‍ മുന്നൊരുക്കങ്ങള്‍

Kerala Blasters vs Bengaluru FC: ഐഎസ്എല്‍ ഉദ്‌ഘാടന മത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് -ബെംഗളൂരു എഫ്‌സി പോരാട്ടം. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരത്തിന്‍റെ കിക്കോഫ് രാത്രി എട്ട് മണിക്ക്.

ISL Season 10  ISL Kick Off 2023  Kerala Blasters vs Bengaluru FC  ISL Kochi Metro Service  ISL Match Time  ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്‌ഘാടന മത്സരം  കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സി  ഐഎസ്എല്‍ കൊച്ചി മെട്രോ സര്‍വീസുകള്‍  കൊച്ചിയിലെ ഐഎസ്എല്‍ മുന്നൊരുക്കങ്ങള്‍  കലൂര്‍ സ്റ്റേഡിയത്തിലേക്കുള്ള മെട്രോ സര്‍വീസുകള്‍
ISL Season 10 Kick Off Today In Kochi
author img

By ETV Bharat Kerala Team

Published : Sep 21, 2023, 11:26 AM IST

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) പത്താം സീസണിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ (JNL International Stadium Kochi) രാത്രി എട്ട് മണിക്കാണ് മത്സരത്തിന്‍റെ കിക്കോഫ്. ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സും കരുത്തരായ ബംഗളൂരു എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം (Kerala Blasters vs Bengaluru FC).

തുടര്‍ച്ചയായ എട്ടാം സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ സീസണിലെ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് ബെംഗളൂരു എഫ്‌സി ഉയർത്തുന്ന വെല്ലുവിളിയെ അതിജീവിക്കുകയെന്നത് സുപ്രധാനമാണ്. വാനോളം പ്രതീക്ഷകളുമായി ഒഴുകിയെത്തുന്ന മഞ്ഞപ്പടയുടെ ആരാധാകർക്ക് മുമ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും കേരളത്തിന്‍റെ കൊമ്പൻമാർ ആഗ്രഹിക്കുന്നില്ല.

മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ ലീഗ് കിരീടമുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. കൈവിട്ട് പോയ വിജയം ഇത്തവണയെങ്കിലും കൈ പിടിയിലൊതുക്കകയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെയും ആരാധകരുടെയും സ്വപ്‌നം.

കഴിഞ്ഞ സീസണില്‍ ബെംഗളൂരിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ട് വിട്ടിരുന്നു. ഈ വിവാദങ്ങൾക്കുശേഷം ആദ്യമായാണ് ഐ എസ് എല്ലിൽ ഇരു ടീമും നേർക്കുനേർ ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ മത്സരത്തിന്‍റെ വീറും വാശിയും ഏറുമെന്നതിൽ സംശയമില്ല.

പുതുമുഖങ്ങളും പരിചയസമ്പന്നരും നിറഞ്ഞ ഒത്തിണക്കമുള്ള സന്തുലിതമായ ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐ എസ് എൽ പോരാട്ടത്തിനിറങ്ങുന്നത്. അഡ്രിയാന്‍ ലൂണ നയിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ശക്തിയായി പരിചയസമ്പന്നരായ പ്രീതം കോട്ടാല്‍, ഇഷാന്‍ പണ്ഡിത, ലാറ ശര്‍മ തുടങ്ങിയ താരങ്ങൾ കളത്തിലിറങ്ങും. കെപി രാഹുല്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന്‍ മോഹനന്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെ മലയാളികൾ.

സീസണിലെ മികച്ച ടീമുമായാണ് ബെംഗളൂരു എഫ്‌ സി ഐ എസ് എൽ മത്സരത്തിനിറങ്ങുന്നത്. റോഷന്‍ സിങ്, സുരേഷ് വാങ്ജം, ശിവശക്തി നാരായണന്‍ എന്നീ യുവതാരങ്ങള്‍ക്കൊപ്പം, ജെസല്‍ കര്‍ണെയ്‌റോ, ഗുര്‍പ്രീത് സിങ് സന്ധു, പുതുമുഖങ്ങളായ കര്‍ട്ടിസ് മെയിന്‍, സ്ലാവ്‌കോ ഡജനോവിച്ച് എന്നിവരടങ്ങുന്ന ടീമിൽ വലിയ പ്രതീക്ഷയാണ് പരീശീലകനായ സൈമണ്‍ ഗ്രെയ്‌സനുള്ളത്.

കഴിഞ്ഞ വർഷങ്ങളിൽ രാത്രി 7.30 നാണ് മത്സരങ്ങൾ ആരംഭിച്ചിരുന്നത്. എന്നാൽ ഇത്തവണ
രാത്രി എട്ട് മണിക്കായിരിക്കും മത്സരങ്ങള്‍. കഴിഞ്ഞ സീസൺ ഉദ്ഘാടന മത്സരവും കൊച്ചിയില്‍ ആയിരുന്നു. ഒക്ടോബർ ഒന്നിനാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം ഹോം മത്സരം ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ കൊച്ചിയിൽ നടക്കുക.

കളിയാരവത്തിനൊരുങ്ങി കൊച്ചിയും..: വാശിയേറിയ ഉദ്ഘാടന മത്സരം കാണാൻ പതിനായിരങ്ങൾ കൊച്ചിയിലേക്ക് ഒഴുകിയെത്തുമെന്നതിൽ സംശയമില്ല. കേരളത്തിന്‍റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള കാൽപന്തുകളിയെ സ്നേഹിക്കുന്ന വൻ ജനാവലിയാണ് മധ്യകേരളത്തിലെ മെട്രോ നഗരത്തിൽ ഇന്ന് ഒത്തുചേരുക. വൈകുന്നേരത്തോടെ കൊച്ചി നഗരം മുഴുവൻ മഞ്ഞപ്പട കീഴടക്കും.
കൊച്ചിയിലെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് സുഗമമായി യാത്ര ചെയ്യാൻ 30 അധിക സർവ്വീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാവുന്നതാണന്ന് കെ എം ആർ എൽ അറിയിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്‌ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും.

പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66-ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിങ്ങില്‍ വാഹനം പാർക്ക് ചെയ്‌ത് മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. തിരുവനന്തപുരം, ആലപ്പുഴ ഭാഗത്തുനിന്നും റോഡുമാര്‍ഗം എത്തുന്നവര്‍ക്ക് വൈറ്റിലയില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് എത്താന്‍ മെട്രോ ഉപയോഗിക്കാം.

കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് എസ് എൻ ജങ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽ നിന്നുമുള്ള മെട്രോ സേവനം ഉപയോഗിക്കാം. ടിക്കറ്റ് നിരക്കിൽ രാത്രി പത്ത് മണി മുതൽ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11:30 വരെ മെട്രോ അധികസർവ്വീസ് സജ്ജമാക്കുന്നുണ്ട്.

Also Read: ISL Kerala Blasters vs Bengaluru FC: ഇനി ഐഎസ്എല്‍ പൂരം, കൊച്ചിയില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌ സി പോരാട്ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.