ETV Bharat / state

ISL Kerala Blasters vs Bengaluru FC: ഇനി ഐഎസ്എല്‍ പൂരം, കൊച്ചിയില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌ സി പോരാട്ടം

Indian Super League 10 Kickoff Today: ഐഎസ്എല്‍ പത്താം എഡിഷന് ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌ സി പോരാട്ടം.

Indian Super League 10 Kickoff  Kerala Blasters vs Bengaluru FC  ISL 10th Season Inaugural Match  Kerala Blasters Isl 2023  Where To Watch ISL Matches  ഐഎസ്എല്‍  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണ്‍  കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌ സി  ഐഎസ്എല്ലില്‍ ഇന്നത്തെ മത്സരം  ഐഎസ്എല്‍ 2023 കേരള ബ്ലാസ്റ്റേഴ്‌സ്
ISL Kerala Blasters vs Bengaluru FC
author img

By ETV Bharat Kerala Team

Published : Sep 21, 2023, 10:49 AM IST

ഫുട്‌ബോള്‍ ആരവത്തിലേക്കും ആവേശത്തിലേക്കും കടക്കാന്‍ ഇനി മണിക്കൂറുകളുടെ മാത്രം ദൂരം. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സും (Kerala Blasters) മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയും (Bengaluru FC) തമ്മിലാണ് ഐഎസ്എല്‍ (Indian Super League) പത്താം പതിപ്പിലെ ആദ്യ മത്സരം (ISL 10th Season Inaugural Match). രാത്രി എട്ട് മണിക്കാണ് ആവേശപ്പോരാട്ടത്തിന്‍റെ കിക്കോഫ്.

കരുത്ത് കൂട്ടി പുത്തന്‍ രൂപത്തിലാണ് ഇക്കുറി ഐഎസ്എല്ലിന്‍റെ വരവ്. 12 ടീമുകള്‍ ഇപ്രാവശ്യം സീസണില്‍ മാറ്റുരയ്‌ക്കുന്നുണ്ട്. ഐ ലീഗില്‍ നിന്നും പ്രൊമോഷന്‍ നേടിയെത്തുന്ന പഞ്ചാബ് എഫ്‌സിയാണ് (Punjab FC) ടൂര്‍ണമെന്‍റിലെ പുതിയ ടീം.

പൊളിച്ചെഴുത്തുകള്‍ നടത്തി ബ്ലാസ്റ്റേഴ്‌സിന്‍റെ വരവ്...: മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചു. അപ്പോഴെല്ലാം കയ്യെത്തും ദൂരത്ത് കിരീടം നഷ്‌ടമായി. ഇപ്പോഴും കിട്ടാക്കനിയായി തുടരുന്ന കിരീടം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വരവ്, അതിനൊപ്പം തന്നെ കഴിഞ്ഞ സീസണിലെ ചില കണക്കുകളും ഇന്ന് അവര്‍ക്ക് തീര്‍ക്കാനുണ്ട്.

ഐഎസ്എല്‍ ഒന്‍പതാം സീസണില്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്‌സിയോട് പരാജയമറിഞ്ഞായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പുറത്താകല്‍. മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ (Sunil Chhetri Controversial Goal Against Kerala Blasters) വിവാദ ഗോള്‍ പിറന്നതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും താരങ്ങളും മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ടീമിന് പിഴയും പരിശീലകന്‍ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ നിന്നും വിലക്കും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) നല്‍കി.

കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ക്ക് മറുപടി പറയാന്‍ ആവോളം അഴിച്ചുപണികള്‍ നടത്തിക്കൊണ്ടാണ് ഇക്കുറി ഇവാന്‍ വുകോമാനോവിച്ചിന്‍റെയും (Ivan Vukomanovic) പിള്ളേരുടെയും വരവ്. മധ്യനിരയിലെ ടീമിന്‍റെ വിശ്വസ്ത പോരാളി അഡ്രിയാന്‍ ലൂണയാണ് (Adrian Luna) ഇത്തവണ ടീമിന്‍റെ നായകന്‍. കഴിഞ്ഞ തവണ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്‌സിനെ കിരീടത്തിലേക്ക് നയിച്ച പ്രീതം കോട്ടല്‍ ഇക്കുറി കേരളത്തിന്‍റെ പ്രതിരോധക്കോട്ടയുടെ കരുത്താകും.

പ്രീതമിനൊപ്പം മാര്‍ക്കോ ലെസ്‌കോവിച്ചും മിലോഡ്രിസെച്ചും കൂടിയാകുമ്പോള്‍ പ്രതിരോധം ശക്തം. ലൂണയ്ക്ക് ഒപ്പം മധ്യനിരയില്‍ ആക്രമണങ്ങള്‍ മെനയാനുള്ള ഉത്തരവാദിത്വം ജീക്‌സണ്‍ സിങ്ങിനും ഡാനിഷ് ഫാറൂഖിനുമായിരിക്കും. ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ കാലുകള്‍ ബെംഗളൂരു ഗോള്‍വലയിലേക്ക് പന്തെത്തിക്കുമോയെന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്.

ഘാനയുടെ ക്വാമി പെപ്രയും, ജപ്പാന്‍റെ ദെയ്‌സുകി സകായും ചേരുന്ന ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ മലയാളി താരം നിഹാല്‍ സുധീഷിന്‍റെയും ബിദ്യാസിങ് സാഗറിന്‍റെയും സേവനം ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായ കെപി രാഹുലിന് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമായേക്കും.

കൊച്ചിയില്‍ കരുത്ത് കാട്ടാന്‍ ബെംഗളൂരു: നായകന്‍ സുനില്‍ ഛേത്രിയും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇല്ലെങ്കിലും മികച്ച പോരാട്ടം നടത്താന്‍ തന്നെയാണ് കൊച്ചിയിലേക്ക് ബെംഗളൂരു എഫ്‌സിയുടെ വരവ്. ശിവശക്തി നാരായണ്‍, ജാവി ഹെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളിലാണ് ഇന്ന് അവരുടെ പ്രതീക്ഷ. നേര്‍ക്കുനേര്‍ പോരില്‍ കേരളത്തിനെതിരെ ആധിപത്യമുണ്ടെന്നത് ബെംഗളൂരുവിന്‍റെ ആത്മവിശ്വാസം കൂട്ടുന്നതാണ്.

ഇതുവരെ തമ്മിലേറ്റുമുട്ടിയ 14 കളികളില്‍ 8 ജയം നേടാന്‍ ബെംഗളൂരു എഫ്‌സിക്കായിട്ടുണ്ട്. 3 ജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനയിട്ടുള്ളത്.

ഐഎസ്എല്‍ ആവേശം ലൈവായി (Where To Watch ISL) : സ്‌പോര്‍ട്‌സ് 18 ചാനലിലൂടെയാണ് ഇക്കുറി ഐഎസ്എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ വിവിധ പ്രാദേശിക ഭാഷ ചാനലുകളിലൂടെയും മത്സരങ്ങള്‍ കാണാന്‍ സാധിക്കും. ജിയോ സിനിമയിലൂടെയാണ് മത്സരങ്ങളുടെ ഓണ്‍ലൈന്‍ സ്‌ട്രീമിങ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.