കൊച്ചി: സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് കോടതിയില്‍. ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും പണം ഹവാലമാര്‍ഗത്തിലൂടെയാണ് ഗള്‍ഫില്‍ എത്തിക്കുന്നതെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ സ്വപ്‌ന, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പ്രതികളെ നാല് ദിവസത്തേക്ക് കൂടി എന്‍ഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികൾക്ക് ഉന്നത വ്യക്തികളുമായി ബന്ധമുണ്ടെന്ന മൊഴി വിശദമായി പരിശോധിക്കുകയാണെന്ന് എൻഫോഴ്‌സ്‌മെന്‍റ് അറിയിച്ചു. പരമാവധി ഏഴ് വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമായതിനാൽ ജാമ്യം നൽകണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്നും വിദേശത്തുള്ള രണ്ട് പ്രതികളെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
സ്വർണ കടത്ത് കേസിൽ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലെ മൂന്ന് പേരുടെ ജാമ്യ ഹർജികളില്‍ വിധി പറയുന്നത് മാറ്റി. അബ്ദുൽ ഷമീം, ജിഫ്സൽ സിബി, മുഹമ്മദ് അൻവർ എന്നിവരുടെ ജാമ്യ ഹർജികളാണ് മാറ്റിയത്.