ETV Bharat / state

റോഡപകടത്തിൽ പരിക്കേറ്റവർ ആംബുലൻസ് കാത്ത് കിടന്നത് 45 മിനിറ്റ്; പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം - പൊലീസ് കൺട്രോൾ റൂമിൻ്റെ വാഹനത്തിന് സമീപം

ആംബുലൻസ് അല്ലാതെ മറ്റ് വാഹനങ്ങളിൽ കിടത്താതെ കൊണ്ട് പോകുന്നത് പരിക്ക് ഗുരുതരമാക്കുമെന്നാണ് പൊലീസ് നൽകിയ വിശദീകരണം. പൊലീസ് കൺട്രോൾ റൂമിൻ്റെ വാഹനത്തിന് സമീപമാണ് അപകടം നടന്നത്.

The Injured in the road accident waited for an ambulance for 45 minutes  റോഡപകടത്തിൽ പരിക്കേറ്റവർ  ആംബുലൻസ്  പൊലീസ് കൺട്രോൾ റൂമിൻ്റെ വാഹനത്തിന് സമീപം  നീണ്ടകര റോഡപകടം
റോഡപകടത്തിൽ പരിക്കേറ്റവർ ആംബുലൻസ് കാത്ത് കിടന്നത് 45 മിനിറ്റ്; പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം
author img

By

Published : May 7, 2021, 7:24 PM IST

കൊല്ലം: റോഡപകടത്തിൽ പരിക്കേറ്റയാൾ ആംബുലൻസ് കാത്ത് കിടന്നത് മുക്കാൽ മണിക്കൂറോളം. കൊല്ലം നീണ്ടകരയിലാണ് സംഭവം. നീണ്ടകര സ്വദേശികളായ സേവ്യർ (60) ഭാര്യ ശശികല (55) എന്നിവർ സഞ്ചരിച്ച സൈക്കിളും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പൊലീസ് കൺട്രോൾ റൂമിൻ്റെ വാഹനത്തിന് സമീപമാണ് അപകടം നടന്നത്.

റോഡപകടത്തിൽ പരിക്കേറ്റവർ മുക്കാൽ മണിക്കൂറോളം ആംബുലൻസ് കാത്ത് കിടന്നത് ഗുരുതര അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു

Read more: കൊട്ടാരക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

45 മിനിറ്റോളം റോഡിൽ കിടന്നിട്ടും പൊലീസ് ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ലെന്ന് സേവ്യർ ആരോപിച്ചു. എന്നാൽ അപകടത്തിൽപ്പെട്ടവരെ മറ്റ് വാഹനങ്ങളിൽ കിടത്താതെ കൊണ്ട് പോകുന്നത് പരിക്ക് ഗുരുതരമാക്കുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അതിനാലാണ് ആംബുലൻസ് വരുന്നതുവരെ കാത്തുനിന്നതെന്ന് പൊലീസ് പറഞ്ഞു.

Read more: കാര്‍ മുകളിലേക്ക് പതിച്ച് വീട് തകര്‍ന്നു

കരുനാഗപള്ളിയിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ബൈക്കാണ് സൈക്കിളിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ സേവ്യറിൻ്റെ കാലിനും കൈക്കുമാണ് പരിക്ക് പറ്റിയത്. ബൈക്ക് യാത്രികൻ്റെ കാലിനും ഗുരുതര പരിക്ക് പറ്റി. ഒടുവിൽ ആംബുലൻസ് എത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവർ മുക്കാൽ മണിക്കൂറോളം റോഡിൽ തന്നെ കിടക്കേണ്ടി വന്നത് ഗുരുതര അനാസ്ഥയാണെന്നാണ് നാട്ടുകാർ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.