എറണാകുളം: കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് റെയിൽവേ, ഹൈക്കോടതിയിൽ വിശദീകരണം നൽകി. കെ റെയിൽ സ്ഥലം ഏറ്റെടുക്കൽ നടപടിക്കെതിരായ ഹർജിയിലാണ് നിലപാട് വ്യക്തമാക്കിയത്. സിൽവർ ലൈൻ പ്രത്യേക പദ്ധതിയല്ലെന്നും റെയിൽവേ വ്യക്തമാക്കി.
2013ലെ നിയമമനുസരിച്ച് ഭുമി ഏറ്റെടുക്കലിന് തടസമില്ല. സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനത്തിന് അനുമതിയുണ്ട്. റെയിൽവേ സ്റ്റാന്‍ഡിങ് കൗൺസിലാണ് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. അതേസമയം സ്ഥലം ഏറ്റെടുക്കലിന് എതിരായ ഹർജി കോടതി വിധി പറയാനായി മാറ്റി.
ALSO READ: സംസ്ഥാനത്തെ 6 കോര്‍പ്പറേഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് റെയ്‌ഡ്
കെ റെയിലുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് ഭൂമി നഷ്ട്ടമാകുന്ന നാലുപേർ കോടതിയെ സമീപിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമാണ്. കേന്ദ്ര സർക്കാറിന്‍റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാൻ കഴിയില്ല.
റയിൽവേ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടിക്കുള്ള വിഞ്ജാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യമെന്നും റെയില്‍വേയുടെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.