ETV Bharat / state

IG G Lakshmana Arrest on Antiquities fraud case പുരാവസ്‌തു തട്ടിപ്പ് കേസ്; നാലാം പ്രതിയായ ഐ ജി ജി ലക്ഷ്‌മണ അറസ്‌റ്റില്‍

Crime Branch Arrested IG Lakshmana: ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്

ig g lakshmana  ig g lakshmana arrested  antiquities fraud case  monson mavungal  crime branch  Crime Branch Arrested IG Lakshmana  പുരാവസ്‌തു തട്ടിപ്പ് കേസ്  ഐ ജി ജി ലക്ഷ്‌മണ  ക്രൈംബ്രാഞ്ച്  മോൻസൺ മാവുങ്കല്‍  പുരാവസ്‌തു തട്ടിപ്പുകേസിൽ
IG G Lakshmana Arrest on Antiquities fraud case
author img

By ETV Bharat Kerala Team

Published : Aug 23, 2023, 9:06 PM IST

Updated : Aug 23, 2023, 9:21 PM IST

എറണാകുളം: മോൻസൺ മാവുങ്കലിന്‍റെ(monson mavungal) പുരാവസ്‌തു തട്ടിപ്പുമായി(antiquities fraud case) ബന്ധപ്പെട്ട വഞ്ചനാകേസിൽ നാലാം പ്രതിയായ ഐജി ജി ലക്ഷ്‌മണയെ(i g lakshmana) ക്രൈം ബ്രാഞ്ച്(crime branch) അറസ്‌റ്റ് ചെയ്‌തു. ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ അറസ്‌റ്റിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ചോദ്യം ചെയ്യലിൽ തൃപ്‌തികരമായ മറുപടി നൽകാൻ ഐ ജി ലക്ഷ്‌മണക്ക് കഴിഞ്ഞില്ല. ഫോൺ രേഖകൾ ഉൾപ്പെടെ ശക്തമായ ഡിജിറ്റൽ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. രാവിലെ പതിനൊന്നര മണിയോടെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ഐ ജി ലക്ഷ്‌മണ എത്തിയത്.

പ്രതിയായ ലക്ഷ്‌മണ ആദ്യമായാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. ഇടക്കാല ജാമ്യം അനുവദിച്ച കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് ലക്ഷ്‌മണക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ രണ്ട് തവണ നോട്ടിസ് നൽകി വിളിപ്പിച്ചെങ്കിലും ലക്ഷ്‌മണ ഹാജരായിരുന്നില്ല.

ഇതേതുടർന്ന് ഐജിക്കെതിരായ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഐജി ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായത്. പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പിൽ മുഖ്യ ആസൂത്രകൻ ഐജി ലക്ഷ്‌മണയാണെന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

ലക്ഷ്‌മണക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നു. നിലവിൽ നടത്തിയിട്ടുള്ള അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാള്‍ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും അറസ്‌റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

ലക്ഷ്‌മണയുടെ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട് നൽകിയത്. ആയുർവേദ ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി ഐ ജി സമർപ്പിച്ച മെഡിക്കൽ രേഖയിൽ സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടെന്നിരിക്കെ ഐ ജി ചികിത്സ തേടിയത് വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ്.

ഐപിഎസ്(ips) പദവി ദുരുപയോഗം ചെയ്‌ത് മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഐജി ജി ലക്ഷ്‌മണ മോൻസണൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. മോൻസണുമായി ഐജി നടത്തിയ ഫോൺ വിളി വിവരങ്ങളും ടവർ ലൊക്കേഷൻ വിവരങ്ങളും ക്രൈംബ്രാഞ്ച്‌ ശേഖരിച്ചിട്ടുണ്ട്‌.

ഇതെല്ലാം മുൻനിർത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തത്. ഐ ജി ലക്ഷ്‌മണ്‍ ഉള്‍പ്പെടെയുള്ളവര്‍ നൽകിയ ഉറപ്പിലാണ്‌ പരാതിക്കാർ മോൻസണ് വൻതുക കൈമാറിയതെന്ന്‌ ക്രൈംബ്രാഞ്ച്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. പുരാവസ്‌തു തട്ടിപ്പുകേസിൽ സസ്‌പെൻഷനിലായിരുന്ന ലക്ഷ്‌മണയെ പിന്നീട്‌ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.

സുധാകരനെ ചോദ്യം ചെയ്‌ത് ക്രൈംബ്രാഞ്ച്(Crime branch questioned k sudhakaran): അതേസമയം, പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ എൻഫോഴ്‌സ്‌മെന്‍റ്‌ സംഘം (Enforcement Department) കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

പുരാവസ്‌തു തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച്, അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോയ സാഹചര്യത്തിൽ കൂടിയാണ് ഇഡിയും സുധാകരനെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത് (ED Questioning K Sudhakaran). തട്ടിപ്പ് കേസിലെ പരാതിക്കാർ ഇ.ഡിക്കും പരാതി നൽകിയിരുന്നു. നേരത്തെ, ചില സാക്ഷികളും സുധാകരനെതിരെ മൊഴി നൽകിയിരുന്നു.

Last Updated : Aug 23, 2023, 9:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.