എറണാകുളം: ബുറെവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലയിൽ വിപുലമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. അഗ്നിരക്ഷ സേന പൂർണ സജ്ജമാണെന്ന് എറണാകുളം റീജിയണൽ ഫയർ ഓഫീസർ കെ.കെ ഷിജു അറിയിച്ചു.
വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് വോളണ്ടിയർമാരെ വിവിധ മേഖലകളിൽ വിന്യസിച്ചതായും ഡിങ്കി ബോട്ടുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കിയെന്നും റീജിയണൽ ഫയർ ഓഫീസർ പറഞ്ഞു.